ADVERTISEMENT

എന്റെ ഒരു കണ്ണിന്റെ കാഴ്ച അപകടത്തെ തുടർന്നു നഷ്ടപ്പെട്ടിരുന്നു. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം കണ്ണടയുടെ സഹായമില്ലാതെ 6/60 എന്ന നിലയിൽ കാഴ്ച ലഭിച്ചു (കണ്ണട ഉപയോഗിച്ചാലും 6/60 എന്നതിൽ വ്യത്യാസമില്ല). ഇനി കാഴ്ചയിൽ പുരോഗതി ഉണ്ടാകാൻ സാധ്യതയില്ലെന്നു ഡോക്ടർമാർ പറയുന്നു. അപകടത്തെ തുടർന്ന് കോങ്കണ്ണും തിമിരവും ബാധിച്ചിട്ടുണ്ട്. രണ്ടാമത്തെ കണ്ണിന് ഒരു പ്രശ്നവും ഇല്ല. 6/6 കാഴ്ചയുണ്ട്. പിഎസ്‌സി നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ എനിക്കു സംവരണം ലഭിക്കാൻ സാധ്യതയുണ്ടോ?

പിഎസ്‌സി നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ ഭിന്നശേഷി വിഭാഗക്കാർക്കു സംവരണം നൽകുന്നുണ്ട്. കുറഞ്ഞത് 40% വൈകല്യമുള്ളവർക്കാണ് സംവരണത്തിന് അർഹത വരുന്നത്. ഇങ്ങനെയുള്ളവർ അപേക്ഷയിൽ സംവരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തുകയും പിഎസ്‌സി ആവശ്യപ്പെടുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. താങ്കൾക്ക് 40% വൈകല്യം രേഖപ്പെടുത്തിയുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുകയാണെങ്കിൽ ഭിന്നശേഷി സംവരണം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com