സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: വിമുക്തഭടൻമാർക്ക് അപേക്ഷിക്കാമോ?
Mail This Article
ആർമിയിൽനിന്നു വിമുക്തഭടന്മാർക്കു നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ ബിരുദം അടിസ്ഥാന യോഗ്യത നിശ്ചയിച്ചിരിക്കുന്ന തസ്തികകളിൽ അപേക്ഷിക്കാൻ കഴിയുമോ? ബിരുദത്തിനു തുല്യമായി പിഎസ്‌സി ഈ സർട്ടിഫിക്കറ്റ് അംഗീകരിക്കുമോ?
GO (P) No. 9/2009/P&ARD Dtd. 14-08-2009, GO (P) No. 15/2012/P&ARD Dtd. 13-03-2012 എന്നീ സർക്കാർ ഉത്തരവുകൾ പ്രകാരം 15 വർഷത്തിൽ കുറയാത്ത സേവന ദൈർഘ്യമുള്ള ആർമി/േനവി/എയർഫോഴ്സ് എന്നീ വിഭാഗങ്ങളിൽനിന്നുള്ള എസ്എസ്എൽസി/പ്രീ ഡിഗ്രി/പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയ വിമുക്തഭടന്മാർ അവർ ഇന്ത്യൻ ആർമി സ്പെഷൽ സർട്ടിഫിക്കറ്റ് ഓഫ് എജ്യുക്കേഷൻ അല്ലെങ്കിൽ കറസ്പോണ്ടിങ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ടെങ്കിൽ ബിരുദം അടിസ്ഥാന യോഗ്യതയായി ആവശ്യപ്പെടുന്ന ഗ്രൂപ്പ് സി അല്ലെങ്കിൽ ക്ലാസ് 3 തസ്തികകൾക്ക് അപേക്ഷിക്കാൻ അർഹരാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. താങ്കൾക്ക് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ ബിരുദം അടിസ്ഥാന യോഗ്യത നിശ്ചയിച്ചു നടത്തുന്ന വിവിധ തസ്തികകൾക്ക് അപേക്ഷ നൽകാം.