ADVERTISEMENT

പിഎസ്‌സി വിജ്ഞാപനപ്രകാരമുള്ള തസ്തികകളിലേക്ക് ഒറ്റത്തവണ റജിസ്ട്രേഷൻ വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. (ഒറ്റത്തവണ റജിസ്ട്രേഷൻ എങ്ങനെ ചെയ്യണമെന്നതു കഴിഞ്ഞയാഴ്ച സൂചിപ്പിച്ചിരുന്നല്ലോ). ആദ്യം വിജ്ഞാപനം കൃത്യമായി വായിച്ചു മനസ്സിലാക്കുക. യോഗ്യത, പ്രായപരിധി തുടങ്ങിയവ ഉൾപ്പെടെയുള്ള എല്ലാ വ്യവസ്ഥകളും നിങ്ങൾക്കു ബാധകമാകുന്നതാണെങ്കിൽ മാത്രമേ അപേക്ഷ നൽകാൻ കഴിയൂ.

∙ ആദ്യം ഒറ്റത്തവണ റജിസ്ട്രേഷൻ പേജിൽ യൂസർ ഐഡിയും, പാസ്‌വേഡും നൽകി പ്രൊഫൈലിൽ ലോഗിൻ ചെയ്യുക

∙ ഹോം പേജിലെ Notification എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിലവിൽ വിജ്ഞാപനം ചെയ്തിട്ടുള്ള എല്ലാ വിഭാഗങ്ങളുടെയും ലിങ്കുകൾ സ്ക്രീനിൽ തെളിയും. ഇതിൽ അപേക്ഷ സമർപ്പിക്കേണ്ട വിഭാഗം തിരഞ്ഞെടുത്താൽ ഈ വിഭാഗത്തിൽ വിജ്ഞാപനം ചെയ്തിട്ടുള്ള കാറ്റഗറി നമ്പറുകളിലെ തസ്തികകളുടെ ലിസ്റ്റ് കാണാം.

∙ ഓരോ തസ്തികയുടെയും വലതു ഭാഗത്തായി Check Eligibility എന്ന ബട്ടണുണ്ട്. ഉദ്യോഗാർഥി ബന്ധപ്പെട്ട തസ്തികയ്ക്ക് അപേക്ഷ സമർപ്പിക്കുവാൻ യോഗ്യനാണോ എന്ന് ഈ ബട്ടൺ ക്ലിക്ക് ചെയ്ത് പരിശോധിക്കാം.

∙ യോഗ്യതയുണ്ടെങ്കിൽ Apply Now ബട്ടൺ തെളിയും. അല്ലെങ്കിൽ Ineligible ബട്ടണാവും ദൃശ്യമാകുക. യോഗ്യരായ ഉദ്യോഗാർഥികൾക്ക് Apply Now ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പണവുമായി മുന്നോട്ടുപോകാം.

psc-registration-gif

പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുള്ള യോഗ്യതയും വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയും താരതമ്യം ചെയ്താണ് റജിസ്ട്രേഷൻ സംവിധാനം ഉദ്യോഗാർഥി ബന്ധപ്പെട്ട തസ്തികയ്ക്കു യോഗ്യനാണോ എന്നു പരിശോധിക്കുന്നതും Apply Now ബട്ടൺ ദൃശ്യമാകുന്നതും. ഈ സാഹചര്യത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി യോഗ്യത, പ്രായപരിധി, സംവരണാനുകൂല്യം എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും പൂർണമായും പ്രൊഫൈലിൽ രേഖപ്പെടുത്താൻ ഉദ്യോഗാർഥികൾ ശ്രദ്ധിക്കണം.

വിജ്ഞാപനത്തിൽ വ്യക്തമാക്കിയ യോഗ്യതയുടെ തത്തുല്യ യോഗ്യത നേടിയവർക്കും അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. 

English Summary:

PSC One Time Registration for Online Application

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com