ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; മെഡൽകൊയ്ത്തിൽ റെക്കോർഡ്
Mail This Article
ഹാങ്ചോ വേദിയായ പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ ഏഷ്യാഡ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടം കുറിച്ച് ഇന്ത്യ. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഉൾപ്പെടെ 107 മെഡലുകൾ സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിലെ സർവകാല റെക്കോർഡ് സൃഷ്ടിച്ചത്. 2018 ലെ ജക്കാർത്ത ഗെയിംസിൽ 16 സ്വർണമുൾപ്പെടെ 70 മെഡലുകൾ നേടിയതായിരുന്നു ഇതുവരെയുള്ള മികച്ച നേട്ടം. ജക്കാർത്തയിൽ മെഡൽ പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ ഹാങ്ചോയിൽ നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു. 201 സ്വർണം ഉൾപ്പെടെ 383 മെഡൽ നേടിയ ചൈനയ്ക്കാണ് ഒന്നാം സ്ഥാനം. ജപ്പാനും ദക്ഷിണ കൊറിയയും രണ്ടും മൂന്നും സ്ഥാനം നേടി. ആർച്ചറിയിൽ 9 മെഡലുകളുമായി ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ അത്‌ലറ്റിക്സിൽ നിന്ന് 6 സ്വർണമടക്കം 29 മെഡലുകൾ നേടി. സമാപനച്ചടങ്ങിൽ മലയാളി ഹോക്കി താരം പി.ആർ.ശ്രീജേഷാണ് ഇന്ത്യൻ പതാകയേന്തിയത്.