ADVERTISEMENT

വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്പത്തികം തുടങ്ങിയ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയ ഒൻപത് പേർക്കാണ് ഈ വർഷത്തെ നൊബേൽ പുരസ്കാരങ്ങൾ.

വൈദ്യശാസ്ത്രം

കോവിഡിനെതിരായ പോരാട്ടത്തിലെ സുപ്രധാന വഴിത്തിരിവായ എംആർഎൻഎ വാക്സീൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയ ഡോ. കാറ്റലിൻ കാരിക്കോയും ഡോ. ഡ്രൂ വൈസ്‌മനും ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനത്തിന് അർഹരായി.

ഭൗതികശാസ്ത്രം

ഫിസിക്സ് നൊബേൽ പുരസ്കാരത്തിന് ആൻ ലുലിയെർ, പിയർ അഗസ്റ്റീനി, ഫെറെൻസ് ക്രോസ് എന്നീ ശാസ്ത്രജ്ഞർ അർഹരായി. പ്രകാശത്തിന്റെ അതിസൂക്ഷ്മ കണങ്ങൾ (ആറ്റോ സെക്കൻഡ് പൾസസ്) സൃഷ്ടിച്ചതിനാണു പുരസ്കാരം.

രസതന്ത്രം

മൗ‌ംഗി ബാവേണ്ടി, ല്യൂയി ബ്രസ്, അലക്സി എകിമോവ് എന്നീ ശാസ്ത്രജ്ഞർക്കാണ് ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം. നാനോടെക്നോളജിയിൽ വിപ്ലവത്തിനു വഴിവച്ച ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചതിനാണു മൂന്നു പേർക്കും നൊബേൽ പുരസ്കാരം സമ്മാനിച്ചത്.

സാമ്പത്തികം

സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്കാരത്തിന് ക്ലോഡിയ ഗോൾഡിൻ അർഹയായി. തൊഴിൽ വിപണിയിലെ വനിതകളുടെ പങ്കു സംബന്ധിച്ച ഗവേഷണങ്ങൾക്കാണ് പുരസ്‌കാരം. സാമ്പത്തികശാസ്ത്ര നൊബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ് ഗോൾഡിൻ.

English Summary:

Science Nobel Prize Winners 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com