വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്
Mail This Article
×
ഈ വർഷത്തെ വയലാർ രാമവർമ സ്മാരക സാഹിത്യ അവാർഡിനു കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അർഹനായി. ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്കാണു പുരസ്കാരം. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവുമടങ്ങുന്നതാണു പുരസ്കാരം. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റാണു പുരസ്കാരം സമ്മാനിക്കുന്നത്. എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവലിനായിരുന്നു പോയ വർഷത്തെ വയലാർ അവാർഡ്.
English Summary:
Vayalar Award Winner Sreekumaran Thambi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.