കളങ്ങളിൽ കരുതൽ നീക്കവുമായി ഡി. ഗുകേഷ്, ചതുരംഗത്തിൽ നേടിയത് ചരിത്രജയം
Mail This Article
ലോക ചെസ് ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള മത്സരമായ കാൻഡിഡേറ്റ്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി.ഗുകേഷ് ചരിത്രജയം സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണു പതിനേഴുകാരനായ ഗുകേഷ്. ഇതിഹാസ താരം ഗാരി കാസ്പറോവിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണു ഗുകേഷ് പഴങ്കഥയാക്കിയത്. വിശ്വനാഥൻ ആനന്ദിനു ശേഷം കാൻഡിഡേറ്റ്സ് ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ് ഗുകേഷ്. ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം കുറിച്ച ഗുകേഷ് 12–ാം വയസ്സിൽ ഗ്രാൻഡ് മാസ്റ്ററായി ചരിത്രം കുറിച്ച താരമാണ്. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയ ചെന്നൈ സ്വദേശി 2006 മേയ് 29 നാണു ജനിച്ചത്. ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറനാണു ലോക ചെസ് ചാംപ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിൽ ഗുകേഷിന്റെ എതിരാളി.