ബഹിരാകാശത്തെ ആണവായുധ മത്സരം വേണ്ടെന്ന് യുഎൻ പ്രമേയം; വീറ്റോ ചെയ്ത് റഷ്യ, വിട്ടുനിന്ന് ചൈന
Mail This Article
×
ബഹിരാകാശത്തെ ആയുധ മത്സരം തടയണമെന്ന ഐക്യരാഷ്ട്ര സംഘടനാ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. ബഹിരാകാശത്തെ അപകടകരമായ ആണവായുധ മത്സരം അവസാനിപ്പിക്കാൻ എല്ലാ രാഷ്ട്രങ്ങളെയും ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎസും ജപ്പാനും ചേർന്നാണ് കൊണ്ടുവന്നത്.15 അംഗ രക്ഷാസമിതിയിലെ 13 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ചൈന വിട്ടുനിന്നു. എല്ലാത്തരം ആയുധങ്ങളും നിരോധിക്കുന്നതിനോടു യോജിക്കാനാവില്ലെന്നാണു റഷ്യയുടെ നിലപാട്.
English Summary:
No Nuclear Arms Race in Outer Space: UN
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.