ADVERTISEMENT

എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ രണ്ടാംദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വിജയിക്ക് സമ്മാനം. കൂടാതെ, തിരുവോണ ദിവസത്തെ മെഗാക്വിസ് വിജയിക്ക് പ്രത്യേക സമ്മാനവുമുണ്ട്.

ചിത്തിര ദിന ചോദ്യം?

സാമൂതിരിയുടെ ശിങ്കിടിയായിരുന്ന കുറൂർ നമ്പിടിയെ കുതിരവട്ടത്ത് നായർ യുദ്ധത്തിൽ ചതിച്ച് കൊലപ്പെടുത്തിയതിൽ രോഷാകുലരായ ദേശക്കാർ കുതിരവട്ടത്ത് നായർക്കെതിരെ യുദ്ധം ചെയ്തതിന്റെ ഓർമയ്ക്കായാണ് ഓണക്കാലത്ത് ഈ വിനോദം നടത്തുന്നത്. 'ചേരികുമ്പിടുക ' എന്ന ചടങ്ങോടെ ആരംഭിക്കുന്ന ഈ ഓണക്കളിയുടെ റഫറിമാർ 'ചായികാരൻമാർ' എന്നറിയപ്പെടുന്നു. കാവശ്ശേരി ഗോപാലൻ നായർ, കടമ്പൂർ അച്ചുമൂത്താൻ, വരവൂർ സെയ്‌താലി, എടപ്പാൾ ഗോപാലൻ എന്നിവർ പ്രാഗൽഭ്യം തെളിയിച്ച ഈ ഓണവിനോദത്തിന്റെ പേരെന്ത്?

ഉത്തരം ഇന്നു രാത്രി 12 നകം 79941 37373 എന്ന നമ്പറിലേക്കു വാട്സാപ് ചെയ്യുക. ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്കു സമ്മാനം ലഭിക്കും. 

അത്തം ദിന ക്വിസ്സിന്റെ ശരിയുത്തരവും വിജയിയുടെ പേരും  ഇപ്പോൾ വാട്‌സാപ്പ് ചാനലിൽ ലഭ്യമാണ്. വാട്‌സാപ്പ് ചാനൽ ഫോളോ ചെയ്യാൻ ഈ ലിങ്കിൽ  http://whatsapp.com/channel/0029Vagapv69RZANx6yFbt2Y  ക്ലിക്ക് ചെയ്യുക.

English Summary:

Onam Quiz Competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com