ഈജിപ്തിൽ നിന്നുവന്ന ഓണക്കാല വിനോദം; പൂരാടം ദിന ചോദ്യത്തിന് ഉത്തരം കണ്ടെത്താം…
Mail This Article
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ എട്ടാം ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വിജയിക്കു സമ്മാനം. കൂടാതെ, തിരുവോണ ദിവസത്തെ മെഗാക്വിസ് വിജയിക്ക് പ്രത്യേക സമ്മാനവുമുണ്ട്.
പൂരാടം ദിന ചോദ്യം
സൂര്യനും ചന്ദ്രനും പകലിനും രാത്രിക്കും വേണ്ടി വാശിപിടിച്ചതിനെത്തുടർന്നാണ് ഈ മത്സരം ഉണ്ടായതെന്നാണ് ഈജിപ്ഷ്യൻ ഐതിഹ്യം. 1900-ലെ പാരിസ് ഒളിംപിക്സ് മുതല്‍ 1920-ലെ ആന്റ്‌വെർപ് ഒളിംപിക്സ് വരെയുള്ള എല്ലാ ഒളിംപിക്സിലും ഈ കളി ഒരു മത്സരയിനമായി ഉണ്ടായിരുന്നു. ഓണത്തോട് അനുബന്ധിച്ച് ഈ വിനോദം നമ്മുടെ നാട്ടിലും പ്രസിദ്ധമാണ്. ഏതാണത്?
ഉത്തരം ഇന്നു രാത്രി 12 നകം 79941 37373 എന്ന നമ്പറിലേക്കു വാട്സാപ് ചെയ്യുക. ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്കു സമ്മാനം ലഭിക്കും. മൂലം ദിന ചോദ്യത്തിന്റെ ഉത്തരവും വിജയിയുടെ പേരും തൊഴിൽവീഥി വാട്സാപ് ചാനലിൽ ഇപ്പോൾ ലഭ്യമാണ്. വാട്സാപ് ചാനൽ ഫോളോ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക: