ADVERTISEMENT

 ‘മിനി മൂൺ’

‘മിനി മൂൺ’ എന്നു ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ഛിന്നഗ്രഹം ഭൂമിയുടെ ആകർഷണ വലയത്തിലെത്തി. 2024 പിടി5 എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ ശാസ്ത്രീയ നാമം. ആസ്ട്രോയ്ഡ് ടെറസ്ട്രിയൽ ഇംപാക്ട് അലർട് സിസ്റ്റം എന്ന നിരീക്ഷണപദ്ധതിയുടെ ടെലിസ്കോപ്പുകളിലാണ് ഛിന്നഗ്രഹം തെളിഞ്ഞത്. ഭൂമിക്ക് സമീപമെത്തുന്ന പല ചെറിയ ഛിന്നഗ്രഹങ്ങളുടെയും മേഖലയായ അർജുന ബെൽറ്റിൽ നിന്നാണ് 2024 പിടി5 ഛിന്നഗ്രഹത്തിന്റെയും വരവെന്നാണു വിലയിരുത്തൽ.

‘മൗണ്ട് ദലൈലാമ’

അരുണാചൽ പ്രദേശിലെ പേരില്ലാ കൊടുമുടിക്ക് ദലൈലാമയുടെ പേര് നൽകി. 20,942 അടി ഉയരമുള്ള കൊടുമുടി കീഴടക്കിയ ഇന്ത്യൻ പർവതാരോഹക സംഘമാണ് ടിബറ്റിലെ ആറാം ദലൈലാമയായ സങ്‌യാങ് ഗിയാറ്റ്സോയുടെ പേരു നൽകിയത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സിലെ സംഘമാണ് കൊടുമുടി കയറിയത്. 

English Summary:

Mini Moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT