സെഞ്ചറികളിൽ സഞ്ജുവിന് റെക്കോർഡ്, മികച്ച ഗോൾകീപ്പറായി വീണ്ടും ശ്രീജേഷ്
Mail This Article
സെഞ്ചറികളിൽ റെക്കോർഡുമായി സഞ്ജു
രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ ഒരു വർഷത്തിൽ 3 സെഞ്ചറി നേടുന്ന ആദ്യ ബാറ്റർ എന്ന റെക്കോർഡ് ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ സ്വന്തമാക്കി. ബംഗ്ലദേശിനെതിരെ കരിയറിലെ ആദ്യ ട്വന്റി20 ശതകം കുറിച്ച സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ 2 സെഞ്ചറി നേടിയതോടെയാണ് ഈ നേട്ടം. ട്വന്റി20യിൽ കൂടുതൽ സെഞ്ചറികളുള്ള വിക്കറ്റ് കീപ്പറെന്ന നേട്ടവും സഞ്ജു (3) സ്വന്തമാക്കി. ഇന്ത്യൻ ടീം കൂടുതൽ സിക്സുകൾ (23) നേടിയ ട്വന്റി20 മത്സരത്തിലാണു സഞ്ജുവിന്റെ റെക്കോർഡ് പിറവി.
ശ്രീജേഷ് വീണ്ടും മികച്ച ഗോൾകീപ്പർ
രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ (എഫ്ഐഎച്ച്) ഈ വർഷത്തെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിന് ഇന്ത്യയുടെ മലയാളി താരം
പി.ആർ.ശ്രീജേഷിനെ തിരഞ്ഞെടുത്തു. ഇതു മൂന്നാം തവണയാണ് ശ്രീജേഷ് ലോകത്തെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെടുന്നത്. പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേട്ടത്തോടെ ശ്രീജേഷ് വിരമിച്ചിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനാണു മികച്ച താരത്തിനുള്ള പുരസ്കാരം.