ADVERTISEMENT

ലോകത്തെ എറ്റവും വലിയ ചുവർച്ചിത്രം

ലോകത്തെ ഏറ്റവും വലിയ ചുവർച്ചിത്രം ദുബായ് ഹത്തയിൽ അനാഛാദനം ചെയ്തു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും രാഷ്ട്രശിൽപി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെയും ചിത്രങ്ങളാണ് മൊസൈക്കിൽ തയാറാക്കി സ്ഥാപിച്ചത്. റഷ്യൻ ആർട്ടിസ്റ്റ് സെർജി കോർബാസോവിന്റെ നേതൃത്വത്തിൽ ഒരുക്കിയ 2198.7 ച. മീ. വലുപ്പമുള്ള ചിത്രം ഏറ്റവും വലിയ മൊസൈക് ആർട്ട് വർക്ക് എന്ന വിഭാഗത്തിൽ ലോക റെക്കോർഡ് നേടി.

biggest-mosaic-art-work

നാസ അഡ്മിനിസ്ട്രേറ്ററായി ഐസക്മൻ

ശതകോടീശ്വരനായ ബഹിരാകാശയാത്രികൻ ജറെദ് ഐസക്മനെ നാസ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. പണമിടപാടു കമ്പനിയായ ഷിഫ്റ്റ് ഫോർ പേയ്മെന്റിന്റെ സിഇഒ ആയ ഐസക്മൻ സ്പേസ് എക്സ് പേടകത്തിൽ 2 തവണ ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്. സ്പേസ് എക്സ് വികസിപ്പിച്ച സ്യൂട്ട് അണിഞ്ഞുള്ള ആദ്യ സ്വകാര്യ ബഹിരാകാശനടത്തത്തിലൂടെ ശ്രദ്ധ നേടിയ ജറെദ് ഇലോൺ മസ്കിന്റെ ബിസിനസ് പങ്കാളിയുമാണ്.

nasa-isacman
ജറെദ് ഐസക്‌മൻ

നാലാം വേഗകിരീടം വേർസ്റ്റപ്പന്

ഫോർമുല വൺ കാറോട്ടത്തിൽ തുടർച്ചയായ നാലാം സീസണിലും മാക്സ് വേർസ്റ്റപ്പൻ കിരീടം സ്വന്തമാക്കി. സീസണിൽ രണ്ട് റേസുകൾ ബാക്കി നിൽക്കെയാണു റെഡ്ബുൾ താരമായ വേർസ്റ്റപ്പൻ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പ് ഉറപ്പാക്കിയത്. വേർസ്റ്റപ്പനെക്കാൾ കൂടുതൽ കിരീടങ്ങൾ നേടിയ മൂന്നു താരങ്ങളേ ഫോർമുല വൺ ചരിത്രത്തിലുള്ളൂ. മൈക്കൽ ഷൂമാക്കർ, ലൂയിസ് ഹാമിൽട്ടൻ, ജുവാൻ മാനുവൽ ഫാൻജിയോ എന്നിവരാണത്. അലെയ്ൻ പ്രോസ്റ്റ്, സെബാസ്റ്റ്യൻ വെറ്റൽ എന്നിവർക്കും 4 കിരീടങ്ങളുണ്ട്.  

verstappan-winner
മാക്‌സ് വേർസ്റ്റപ്പൻ
English Summary:

Currant Affairs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com