ADVERTISEMENT

കുറ്റാന്വേഷണ രംഗത്തു രാജ്യാന്തര സഹകരണം എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അന്വേഷണ ഏജൻസിയാണ് ഇന്റർപോൾ. ‘ദ് ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ’ എന്നതാണ് ഇന്റർപോളിന്റെ പൂർണരൂപം.

വിയന്ന ആസ്ഥാനമായി 1923 ലാണ് ഇന്റർപോൾ നിലവിൽ വന്നത്. ലോകത്തെ ഏറ്റവും വലിയ പൊലീസ് സംഘടന എന്ന വിശേഷണം ഇന്റർപോളിന് അവകാശപ്പെട്ടതാണ്. ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് കമ്മിഷൻ എന്നായിരുന്നു സംഘടനയുടെ ആദ്യ പേര്. 1946 ൽ ഇതു പുന:സംഘടിപ്പിക്കപ്പെട്ടു. ഇതോടെ ആസ്ഥാനം വിയന്നയിൽ നിന്നു പാരിസിലേക്കു മാറ്റി. ലിയോൺ ആണ് നിലവിലെ ആസ്ഥാനം.

1956 ലാണ് സംഘടന ഇപ്പോഴത്തെ പേരു സ്വീകരിച്ചത്. അംഗരാജ്യങ്ങൾ നൽകുന്ന വാർഷിക സംഭാവനയുടെ അടിസ്ഥാനത്തിലാണ് ഇന്റർപോളിന്റെ പ്രവർത്തനം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രതികൾ, ഇരകൾ എന്നിവരെ കണ്ടെത്താൻ രാജ്യാന്തര തലത്തിൽ റെഡ് കോർണർ, ബ്ലൂ കോർണർ പുറപ്പെടുവിക്കുന്നത് ഇന്റർപോളാണ്. കൊടുംകുറ്റവാളികളെ കണ്ടെത്താനുള്ള തിരച്ചിൽ നോട്ടിസാണ് റെഡ് കോർണർ. എന്തെങ്കിലും കുറ്റകൃത്യത്തെ തുടർന്നു വിദേശരാജ്യങ്ങളിൽ തങ്ങുന്നവരെ കണ്ടെത്താനാണു ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കുക.

English Summary:

Interpol World Police GK Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com