ADVERTISEMENT

ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു 75 വയസ്സ്. 1948 ജനുവരി 30നാണ് മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മജിക്കു നേരെ നാഥുറാം വിനായക് ഗോഡ്സെ നിറയൊഴിച്ചത്.

ന്യൂഡൽഹിയിലെ ആൽബുഖർഖ് റോഡിലെ ബിർല ഹൗസിലായിരുന്നു ഗാന്ധിജിയുടെ അന്ത്യം. മഹാത്മജിയുടെ ജീവിതത്തിലെ അവസാന നാളുകൾക്കു സാക്ഷിയായ ബിർല ഹൗസ് ഇപ്പോൾ ഗാന്ധിസ്മൃതിയും ആൽബുഖർഖ് റോഡ് ഇപ്പോൾ തീസ് ജനുവരി മാർഗുമാണ്.

അഹിംസയിലൂന്നിയ സമര സിദ്ധാന്തത്തിലൂടെ ലോകമനസ്സിൽ കുടിയേറിയ നേതാവാണു ഗാന്ധി. ‘എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം’ എന്നു പറഞ്ഞ അദ്ദേഹം സ്വജീവിതംകൊണ്ട് അതു തെളിയിക്കുകയും ചെയ്തു.

1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് ഗാന്ധി ജനിച്ചത്. കരം ചന്ദ്, പുത്ത്‌ലീ ഭായ് എന്നിവരായിരുന്നു മാതാപിതാക്കൾ. ഭാര്യ കസ്തൂർബാ ഗാന്ധി.

English Summary:

Mahatma Gandhi GK Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com