വരയിലെ മാന്ത്രികൻ; പിക്കാസോ വിടപറഞ്ഞിട്ട് 50 വർഷം
Mail This Article
ലോകം കണ്ട മികച്ച ചിത്രകാരൻമാരിൽ ഒരാളായ പാബ്ലോ പിക്കാസോ 1973 ഏപ്രിൽ 8നാണു വിടവാങ്ങിയത്. 1881 ഒക്ടോബർ 25ന് സ്‌പെയിനിലെ മലാഗയിലാണ് പിക്കാസോ ജനിച്ചത്. Pablo Diego Jose Francisco de Paula Juan Nepomuceno Maria de los Remedios Cipriano de la Santisima Trinidad Ruiz y Picasso എന്നതാണു പിക്കാസോയുടെ മുഴുവൻ പേര്.
1900 ത്തിലാണ് പിക്കാസോ പാരിസിൽ എത്തുന്നത്. തൊട്ടടുത്ത വർഷം പിക്കാസോ പാരിസിലെ റൂ ലാഫിറ്റി സ്ട്രീറ്റിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു. 1901 മുതൽ 1904 വരെയുള്ള, പിക്കാസോയുടെ പെയിന്റിങ് കാലഘട്ടം ബ്ലൂ പീരിയഡ് എന്നും 1904 മുതൽ 1906 വരെയുള്ള കാലഘട്ടം റോസ് പീരിയഡ് എന്നും അറിയപ്പെട്ടു. 91 വയസ്സിലായിരുന്നു പിക്കാസോയുടെ േവർപാട്.
ഫ്രാൻസിലെ വോവനാർഗസ് കൊട്ടാരത്തിലാണ് പിക്കാസോ അന്ത്യവിശ്രമം കൊള്ളുന്നത്. പതിനാലാം നൂറ്റാണ്ടിലെ കൊട്ടാരത്തിലെ പിക്കാസോയുടെ രചനാമുറി ഒരു മാറ്റവുമില്ലാതെ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. ബ്രഷുകൾ, ചായങ്ങൾ, രംഗപടങ്ങൾ എന്നിവയെല്ലാം പിക്കാസോ ഉപയോഗിച്ച നിലയിലാണു സൂക്ഷിച്ചിരിക്കുന്നത്.