പാലക്കാട് ഐഐടിയിൽ അസിസ്റ്റന്റ്, ടെക്നിഷ്യൻ അവസരങ്ങൾ; റഗുലർ നിയമനം
Mail This Article
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ 35 ഒഴിവ്. റഗുലർ നിയമനം. ഒാൺലൈൻ അപേക്ഷ മാർച്ച് 8 വരെ.
∙തസ്തികകൾ: അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ–ഇലക്ട്രിക്കൽ (ഒന്ന്), ജൂനിയർ എൻജിനീയർ–ഇലക്ട്രിക്കൽ (2), ജൂനിയർ എൻജിനീയർ–സിവിൽ (ഒന്ന്), ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (13), ജൂനിയർ സൂപ്രണ്ട് (8), ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്–സിസ്റ്റംസ് (ഒന്ന്), ജൂനിയർ ടെക്നിഷ്യൻ (4), ജൂനിയർ അസിസ്റ്റന്റ് (5).
പ്രധാന തസ്തികകളുടെ യോഗ്യത, പ്രായപരിധി, ശമ്പളം:
∙ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (കെമിസ്ട്രി, മെക്കാനിക്കൽ എൻജിനീയറിങ്, ഇന്നവേഷൻ ലാബ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്): ബന്ധപ്പെട്ട വിഭാഗങ്ങളിൽ 60% മാർക്കോടെ ബിഇ/ ബിടെക്/ എംഎസ്‌സി/എംസിഎ, 2 വർഷ പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗങ്ങളിൽ 60% മാർക്കോടെ ബിഎസ്‌സി/ഡിപ്ലോമ, 4 വർഷ പരിചയം, 35, 35,400–1,12,400.
∙ജൂനിയർ സൂപ്രണ്ട്: 60% മാർക്കോടെ ബിരുദം, 4 വർഷ പരിചയം അല്ലെങ്കിൽ 55% മാർക്കോടെ പിജി, 2 വർഷ പരിചയം, 35, 35,400–1,12,400.
∙ജൂനിയർ അസിസ്റ്റന്റ്: 60% മാർക്കോടെ ബിരുദം, കംപ്യൂട്ടർ അറിവ്, 27, 21,700 –69,100. www.iitpkd.ac.in