ADVERTISEMENT

കാലിക്കറ്റ്

കാലിക്കറ്റ് സർവകലാശാലയുടെ തേഞ്ഞിപ്പാലം കോഹിനൂർ എൻജിനീയറിങ് കോളജിലെ (CU-IET) പ്രിന്റിങ് ടെക്നോളജി വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഏപ്രിൽ 12 വരെ. www.cuiet.info

∙കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ കേന്ദ്രത്തിൽ അഫ്സൽ-ഉൽ-ഉലമ, ഇക്കണോമിക്സ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം. അഭിമുഖം യഥാക്രമം മാർച്ച് 21, 25 തീയതികളിൽ നടക്കും. അന്നേദിവസം 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാലാ ഭരണ വിഭാഗത്തിൽ ഹാജരാകുക. www.uoc.ac.in

എംജി

എംജി സർവകലാശാലയിലെ ഇന്റർ സ്‌കൂൾ സെന്ററുകളിൽ അസിസ്റ്റൻ പ്രഫസർ ഒഴിവ്. കരാർ നിയമനം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച് ഇൻ ബേസിക് സയൻസസിൽ (ഐഐആർബിഎസ്) ബയോളജി (എസ്ഐയുസി നാടാർ), മാത്തമാറ്റിക്സ് (ഒബിസി) വിഷയങ്ങളിലും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിൽ (ഐഎംപിഎസ്എസ്) ഇക്കണോമിക്സ് (ധീവര), മലയാളം (പിഎച്ച്-ഒ) വിഷയങ്ങളിലും ഒരോ ഒഴിവു വീതമാണ് ഉള്ളത്. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റു സംവരണ/ജനറൽ വിഭാഗക്കാരെ പരിഗണിക്കും.

എംജി സർവകലാശാലയിലെ സെൻറർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിൽ (സിഡിഒഇ) ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ (ഓഡിയോ-വീഡിയോ എഡിറ്റിങ്) ഒരു ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം. മുന്നുവർഷം വരെ നീട്ടിക്കിട്ടാം. ഇ/ബി/ടി വിഭാഗക്കാർക്കാണ് അവസരം.
∙യോഗ്യത: ബിഎ മൾട്ടിമീഡിയ അല്ലെങ്കിൽ തത്തുല്യ വിഷയത്തിൽ ബിരുദം, എഡിറ്റിങ്/ സിനിമറ്റോഗ്രഫിയിൽ ഡിപ്ലോമ, അഡോബ് പ്രീമിയർ പ്രോ, ഫൈനൽ കട്ട് പ്രോ എന്നീ വീഡിയോ എഡിറ്റിങ് ടൂളുകളിൽ അറിവ്, വീഡിയോ എഡിറ്റിങ്/ റെക്കോർഡിങ് പരിചയം.
∙ശമ്പളം: 25,000.

∙പ്രായപരിധി: 35. www.mgu.ac.in

കുസാറ്റ്

കൊച്ചി സർവകലാശാലയുടെ എൻജിനീയറിങ് വകുപ്പിൽ ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ (ഇലക്ട്രിക്കൽ) ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഏപ്രിൽ 12 വരെ.

∙യോഗ്യത: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിടെക്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായി ഗവ. വകുപ്പുകൾ/ബോർഡ് (കെഎസ്ഇബി/പിഡബ്ല്യുഡി) എന്നിവിടങ്ങളിൽ 5 വർഷ പരിചയം.

∙പ്രായപരിധി: 60

∙ശമ്പളം: 44,020. www.cusat.ac.in

∙കൊച്ചി സർവകലാശാലയുടെ സ്കൂൾ ഒാഫ് മാനേജ്മെന്റ് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒരു ഒഴിവ്. കരാർ നിയമനം. ഒാൺലൈനായി ഏപ്രിൽ 2 വരെ അപേക്ഷിക്കാം. 

കാർഷിക

കാർഷിക സർവകലാശാലയുടെ ഡയറക്ടറേറ്റ് ഒാഫ് സ്റ്റുഡന്റ് വെൽഫെയറിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: ഫിസിക്കൽ എജ്യുക്കേഷനിൽ പിജി, നെറ്റ്. പ്രായപരിധി: 40. ശമ്പളം: 44,100. അഭിമുഖം മാർച്ച് 21 ന്. സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.

English Summary:

MG Calicut Cusat University vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com