സർവകലാശാലകളിൽ 65+ ഒഴിവ്; ഗെസ്റ്റ് ലക്ചറർ, സുരക്ഷാ ജീവനക്കാർ, ഇലക്ട്രീഷ്യൻ ഉൾപ്പെടെ അവസരം
Mail This Article
എംജി
എംജി സർവകലാശാലയിൽ സുരക്ഷാ ജീവനക്കാരുടെ 43 ഒഴിവിൽ ദിവസവേതന നിയമനം. യോഗ്യത: എഴുതുവാനും വായിക്കുവാനും അറിയണം. വിമുക്തഭടൻ/ ബിഎസ്എഫ്/സിആർപിഎഫ് തുടങ്ങി സൈനിക/അർധസൈനിക സേവന പരിചയം. പ്രായപരിധി: 30. ശമ്പളം: 20,385. അപേക്ഷ ഒാഗസ്റ്റ് 12 നകം നേരിട്ടോ തപാലിലോ ലഭിക്കണം.
∙എംജി സർവകലാശാല സ്കൂൾ ഒാഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ സ്പെഷ്യൽ ടീച്ചർ തസ്തികയിൽ 2 ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: സ്പെഷ്യൽ എജ്യുക്കേഷനിൽ (ഇൻറലക്ചൽ ഡിസബിലിറ്റി) ബിഎഡ്, 2 വർഷ ജോലിപരിചയം. പ്രായപരിധി: 50. ശമ്പളം: 25,000.
∙ എംജി സർവകലാശാലയുടെ ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററിൽ (ബിഐഐസി) പ്രോജക്ട് അസിസ്റ്റന്റിന്റെ (ഫിനാൻസ്/അക്കൗണ്ട്സ്) ഒരു ഒഴിവ്. ഈഴവ/ബില്ലവ/തിയ്യ കാറ്റഗറിയിലാണ് അവസരം. ഒരു വർഷ കരാർ നിയമനം.
∙എംജി സർവകലാശാലയുടെ ഡയറക്ടറേറ്റ് ഫോർ അപ്ലൈയ്ഡ് ഷോർട് ടേം പ്രോഗ്രാംസിൽ പ്രോഗ്രാം അസോഷ്യേറ്റിന്റെ (സയൻസ്) ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: ഏതെങ്കിലും സയൻസ് വിഷയങ്ങളിൽ പിജി, പിഎച്ച്ഡി. പ്രായപരിധി: 45. ശമ്പളം: 47,000.
∙എംജി സർവകലാശാലയുടെ സ്കൂൾ ഒാഫ് കെമിക്കൽ സയൻസസിൽ അസോഷ്യേറ്റ് പ്രഫസർ ഒഴിവ്. ഒാൺലൈനായി ഒാഗസ്റ്റ് 20 വരെ അപേക്ഷിക്കാം. www.mgu.ac.in
കേരള
കേരള സർവകലാശാലയുടെ പാളയം എസ്എച്ച് ക്യാംപസിലെ കേരള യൂണിവേഴ്സിറ്റി പ്രസിൽ മെക്കാനിക് കം ഇലക്ട്രീഷ്യന്റെ ഒരു ഒഴിവ്. കരാർ നിയമനം. യോഗ്യത: പത്താംക്ലാസ് ജയം/തത്തുല്യം, മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം/ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ, 5 വർഷ പരിചയം. ഒാഗസ്റ്റ് 12 വരെ അപേക്ഷിക്കാം.
∙കേരള സർവകലാശാലയുടെ പാളയം സെനറ്റ് ഹൗസ് ക്യാംപസിലെ ജർമൻ ഡിപ്പാർട്ട്മെന്റിൽ ഗെസ്റ്റ് ഫാക്കൽറ്റി നിയമനം. യോഗ്യത: ജർമൻ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിൽ പിജി, നെറ്റ്/പിഎച്ച്ഡി. അഭിമുഖം ഒാഗസ്റ്റ് 9 നു 11 ന്. www.keralauniversity.ac.in
ഡിജിറ്റൽ
തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ 3 ഒഴിവ്. കരാർ നിയമനം. റിസർച് അസോഷ്യേറ്റ് (1), സൈബർ സെക്യൂരിറ്റി/എഐ ഇന്റേൺ (2) തസ്തികകളിലാണ് അവസരം. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 9 വരെ.
∙ കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയുടെ കെഎസ്എഎസി പ്രോജക്ടിൽ 4 ജൂനിയർ പെനട്രേഷൻ ടെസ്റ്ററുടെ ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: ബിരുദം, ഒരു വർഷ ജോലിപരിചയം. ഒാൺലൈനായി ഒാഗസ്റ്റ് 14 വരെ അപേക്ഷിക്കാം.
∙ കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ അക്കാദമിക് കൺസൽട്ടന്റിന്റെ ഒരു ഒഴിവ്. കരാർ നിയമനം. യോഗ്യത: പിഎച്ച്ഡി/പിജി, 10 വർഷ പരിചയം. ഒാഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
∙കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ പ്ലേസ്മെന്റ് ഒാഫിസറുടെ ഒരു വർഷ കരാർ നിയമനം. ഒരൊഴിവ്. യോഗ്യത: ടെക്നോളജി/മാനേജ്മെന്റിൽ പിജി, 3 വർഷ ജോലിപരിചയം. ഒാൺലൈനായി ഒാഗസ്റ്റ് 16 വരെ അപേക്ഷിക്കാം. www.duk.ac.in
കാലിക്കറ്റ്
കാലിക്കറ്റ് സർവകലാശാലയുടെ തൃശൂർ പേരാമംഗലത്തെ സ്കൂൾ ഒാഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതക്കാർ ഒാഗസ്റ്റ് 7 നകം അപേക്ഷിക്കണം. വിലാസം: സ്കൂൾ ഒാഫ് മാനേജ്മെന്റ് സ്റ്റഡീസ്, തെച്ചിക്കോടുകാവ് ദേവസ്വം ബിൽഡിങ്, പേരാമംഗലം, തൃശൂർ. 0487–2202560. www.uoc.ac.in
വെറ്ററിനറി
വെറ്ററിനറി സർവകലാശാലയുടെ കൊക്കാലയിലെ യൂണിവേഴ്സിറ്റി വെറ്ററിനറി ഹോസ്പിറ്റലിൽ സ്റ്റൈപ്പൻഡറി ട്രെയിനിങ്ങിലേക്ക് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി നഴ്സിങ്, ഫാർമസി ആൻഡ് ലബോറട്ടറി ടെക്നിക്സ് വിഭാഗങ്ങളിൽ 6 ഒഴിവാണുള്ളത്. അഭിമുഖം ഒാഗസ്റ്റ് 13 നു 9.30 ന്. 85477 32415. www.kvasu.ac.in
സംസ്കൃത
കാലടി സംസ്കൃത സർവകലാശാല വനിതാ ഹോസ്റ്റലുകളിൽ കെയർ–ടേക്കർ (മേട്രൺ) തസ്തികയിൽ താൽക്കാലിക നിയമനം. യോഗ്യത: ബിരുദം. പ്രായം: 30-40. അർഹർക്ക് ഇളവ്. ശമ്പളം: 17,820. ഒാഗസ്റ്റ് 14 വരെ അപേക്ഷിക്കാം. www.ssus.ac.in