ADVERTISEMENT

പ്ലസ് ടു, ഐടിഐ യോഗ്യതക്കാർക്ക് മികച്ച തൊഴിലവസരം. കൂടാതെ അധ്യാപകർ, ഫാർമസിസ്റ്റ് ഉൾപ്പെടെ ഒഴിവിലേക്കും അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കാം.

പ്രോജക്ട് അസോഷ്യേറ്റ്

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ പ്രോജക്ട് അസോഷ്യേറ്റ് ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: പബ്ലിക് ഹെൽത്തിൽ പിജി. ശമ്പളം: 32,000. അഭിമുഖം സെപ്റ്റംബർ 4 നു 11 ന്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. 0471–2553540. www.cdckerala.org

ഗെസ്റ്റ് അധ്യാപകർ

കോട്ടയം∙പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. ദിവസവേതന നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, സഹിതം സെപ്റ്റംബർ 2നു 10.30 ന് ഹാജരാവുക. 0481-2506153, www.rit.ac.in

ഫാർമസിസ്റ്റ്

കോട്ടയം∙ പനച്ചിക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്. ദിവസ വേതന നിയമനം. അഭിമുഖം സെപ്റ്റംബർ 2നു 11 ന്. യോഗ്യത: ബിഫാം/ഡിഫാം. കേരള സ്‌റ്റേറ്റ് ഫാർമസി കൗൺസിൽ റജിസ്‌ട്രേഷൻ. പ്രായം: 40 നു താഴെ. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, തിരിച്ചറിയൽ രേഖ സഹിതം ഹാജരാവുക.

ഫാര്‍മസിസ്റ്റ്

മലപ്പുറം∙ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: പ്ലസ് ടു/തത്തുല്യം, ഗവ. അംഗീകൃത ഡിഫാം, സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ റജിസ്ട്രേഷന്‍. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സെപ്റ്റംബര്‍ 2 നകം ലഭിക്കണം. അഭിമുഖം സെപ്റ്റംബര്‍ 3നു 10.30 ന്.

ട്രേഡ്‌സ്മാന്‍

മലപ്പുറം∙ചേളാരി തിരൂരങ്ങാടി എകെഎന്‍എം ഗവ. പോളിടെക്‌നിക് കോളജില്‍ ട്രേഡ്‌സ്മാന്‍ (ഷീറ്റ് മെറ്റല്‍) ഒഴിവ്. യോഗ്യത: പ്രസ്തുത ട്രേഡില്‍ ടിഎച്ച്എസ്എല്‍സി/ഐടിഐ. അഭിമുഖം സെപ്റ്റംബര്‍ 2നു 10 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാവുക.

റിസർച് അസിസ്റ്റന്റ്

കോഴിക്കോട്∙ കിർത്താഡ്സിൽ കരാർ അടിസ്ഥാനത്തിൽ റിസർച് അസിസ്റ്റന്റ് നിയമനം. പ്രായപരിധി: 36. അർഹർക്ക് ഇളവ്. പട്ടികവർഗക്കാർക്ക് മുൻഗണന. അഭിമുഖം സെപ്റ്റംബർ 4നു 10 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.

സൈക്കോളജി അപ്രന്റിസ്

ജീവനി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ സൈക്കോളജി അപ്രന്റീസിന്റെ താൽക്കാലിക നിയമനം. യോഗ്യത: സൈക്കോളജിയിൽ പിജി. അഭിമുഖം സെപ്റ്റംബർ 2 നു 11 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവുക.

കണ്ണൂർ

കെയർ ടേക്കർ

മാടായി ഐടിഐ ബോയ്സ് ഹോസ്റ്റലിൽ താൽക്കാലിക നിയമനം. പുരുഷൻമാർക്ക് അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായപരിധി:

∙കെയർ ടേക്കർ: പ്ലസ് ടു/പ്രീ ഡിഗ്രി അല്ലെങ്കിൽ തത്തുല്യം, ഒരു വർഷ ജോലിപരിചയം; 55.

∙നൈറ്റ് വാച്ച്മാൻ: ഏഴാം ക്ലാസ് ജയം; 55.
∙സ്വീപ്പർ: ഏഴാം ക്ലാസ്സ് ജയം (ബിരുദധാരി ആകരുത്); 55.

അപേക്ഷ സെപ്റ്റംബർ 2 നകം പട്ടികജാതി വികസന വകുപ്പ് ഐടിഐയിൽ നേരിട്ട് ലഭിക്കണം. 0497–2877300.

അക്കാദമിക് കൗൺസിലർ

കൊല്ലം ശ്രീനാരായണഗുരു ഒാപ്പൺ യൂണിവേഴ്സിറ്റിയുടെ പഠനകേന്ദ്രങ്ങളിൽ വിവിധ വിഷയങ്ങളിൽ അക്കാദമിക് കൗൺസിലർ നിയമനം. കോളജ്/യൂണിവേഴ്സിറ്റി സർവീസിലുള്ളവർക്കും വിരമിച്ചവർക്കും, യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. https://content.sgou.ac.in/rp/public/ എന്ന ലിങ്കിലൂടെ സെപ്റ്റംബർ 2 വരെ അപേക്ഷിക്കാം. 0474– 2966841/91889 09901. www.sgou.ac.in

കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

English Summary:

Various Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com