ADVERTISEMENT

വിവിധ സർവകലാശാലകളിൽ അസിസ്റ്റന്റ് പ്രഫസർ, ഫെലോ, ലക്ചറർ ഒഴിവുകളിൽ അപേക്, ക്ഷണിച്ചു. താൽക്കാലിക നിയമനമാണ്.

കാർഷിക

കാർഷിക സർവകലാശാലയുടെ മണ്ണുത്തി സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒരു ഒഴിവ്. അഗ്രിക്കൾച്ചറൽ എക്സ്റ്റെൻഷൻ വിഭാഗത്തിലാണ് അവസരം. ഒരു വർഷ കരാർ നിയമനം. അഭിമുഖം സെപ്റ്റംബർ 6നു 10ന്. www.kau.ac.in

കേരള

കേരള സർവകലാശാലയുടെ മാത്തമാറ്റിക്സ് വകുപ്പിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒരു ഒഴിവ്. 11 മാസ കരാർ നിയമനം. യോഗ്യത: 55% മാർക്കോടെ എംഎസ്‌സി മാത്തമാറ്റിക്സ് /തത്തുല്യം, നെറ്റ്/പിഎച്ച്ഡി. പ്രായപരിധി: 40. ശമ്പളം: 40,000. ഒാൺലൈനായി സെപ്റ്റംബർ 9 വരെ അപേക്ഷിക്കാം.

∙കേരള സർവകലാശാലയുടെ കാര്യവട്ടം പോപ്പുലേഷൻ റിസർച് സെന്ററിൽ (പിആർസി) ഒരു റിസർച് ഫെലോ–I ഒഴിവ്. 11 മാസ കരാർ നിയമനം. ഒാൺലൈനായി സെപ്റ്റംബർ 3 വരെ അപേക്ഷിക്കാം. www.keralauniversity.ac.in

സംസ്‌കൃത

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത: 55% മാർക്കോടെ മ്യൂസിയോളജി/ആർക്കിയോളജിയിൽ പിജി, മ്യൂസിയം/ഗാലറികളിൽ ജോലിപരിചയം. പ്രായപരിധി: 60. അഭിമുഖം സെപ്റ്റംബർ 10നു 11ന് ഹിസ്റ്ററി വിഭാഗത്തിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. www.ssus.ac.in

English Summary:

university Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com