തിരുവനന്തപുരം ഐഐഎസ്ടിയിൽ പ്രോജക്ട് സ്റ്റാഫ്/അക്കൗണ്ടന്റ്; ഒരു വർഷ നിയമനം, അപേക്ഷ സെപ്റ്റംബർ 5 വരെ
Mail This Article
ബഹിരാകാശ വകുപ്പിനു കീഴിൽ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ 12 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. ഒരു വർഷ നിയമനം. സെപ്റ്റംബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙തസ്തികകൾ: സീനിയർ പ്രോജക്ട് ഫെലോ, ജൂനിയർ റിസർച് ഫെലോ, റിസർച് അസിസ്റ്റന്റ്, പ്രോജക്ട് അസോഷ്യേറ്റ്, ജൂനിയർ പ്രോജക്ട് ഫെലോ. www.iist.ac.in
മെഡിക്കൽ ഓഫിസർ/അക്കൗണ്ടന്റ്
ബഹിരാകാശ വകുപ്പിനു കീഴിൽ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ മെഡിക്കൽ ഓഫിസർ, അക്കൗണ്ടന്റ് തസ്തികകളിൽ 3 ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ 9 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ സെപ്റ്റംബർ 10, 19 തീയതികളിൽ നടക്കും.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
∙മെഡിക്കൽ ഓഫിസർ: എംബിബിഎസ്, എംസിഐ റജിസ്ട്രേഷൻ, 2 വർഷ പരിചയം; 64; 55,000.
∙അക്കൗണ്ടന്റ്: കൊമേഴ്സ് ബിരുദം വിത് സിഎ, സിഎംഎ, 5 വർഷ പരിചയം; 35; 30,000. www.iist.ac.in