ADVERTISEMENT

കൗമാരക്കാരായ പെൺകുട്ടികൾക്കു പാരമ്പര്യേതര തൊഴിലുകളിൽ പരിശീലനം നൽകാൻ കേന്ദ്ര വനിതാ–ശിശു ക്ഷേമ മന്ത്രാലയം തയാറാക്കിയ പദ്ധതി 3 ആഴ്ചയ്ക്കുള്ളിൽ തുടങ്ങും. പരീക്ഷണാടിസ്ഥാനത്തിൽ 18 സംസ്ഥാനങ്ങളിലായി 27 ജില്ലകളിലാണ് പദ്ധതി തുടങ്ങുകയെന്നു മന്ത്രാലയ സെക്രട്ടറി അനിൽ മാലിക് പറഞ്ഞു. കേരളത്തിൽ ഉൾപ്പെടെ 218 ജില്ലകളിലേക്കു പദ്ധതി വ്യാപിപ്പിക്കും. തൊഴിൽശക്തിയിൽ സ്ത്രീകളുടെ ഉയർന്ന പങ്കാളിത്തം ഉറപ്പാക്കുകയാണു ലക്ഷ്യം. ഇതിനായി 3 ലക്ഷം കോടി രൂപ വകയിരുത്തുമെന്നാണു കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പറഞ്ഞത്. സ്റ്റെം (ശാസ്ത്രം, സാങ്കേതികം, എൻജിനീയറിങ്, ഗണിതം), നൈപുണ്യ വിഭാഗങ്ങൾ, ഇലക്ട്രിഷ്യൻ, പ്ലംബർ, മരപ്പണി, ഓട്ടമൊബീൽ ടെക്നീഷ്യൻ, സംരംഭകത്വം, വ്യോമയാനം, ഡിജിറ്റൽ സ്‌കില്ലിങ്, പ്രതിരോധ മേഖലയിലെ തൊഴിലുകൾ തുടങ്ങിയവയിലാവും പരിശീലനം.

English Summary:

Various Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com