പത്താം ക്ലാസ് മുതൽ പിഎച്ച്ഡിക്കാർക്ക് വരെ ജോലി റെഡി; 5000+ ഒഴിവുമായി മെഗാ തൊഴിൽ മേള
Mail This Article
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് വകുപ്പ് സെപ്റ്റംബർ 7 നു തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളജിൽ നടത്തുന്ന ‘നിയുക്തി 2024’ മെഗാ തൊഴിൽ മേളയിലേക്കുള്ള ഉദ്യോഗാർഥികളുടെ റജിസ്ട്രേഷൻ തുടങ്ങി.
അയ്യായിരത്തോളം ഒഴിവുകളുണ്ട്. ടെക്നോപാർക്ക്, ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടമൊബീൽ, ഫിനാൻസ്, മാർക്കറ്റിങ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 70 കമ്പനികൾ മേളയിൽ പങ്കെടുക്കും.
∙യോഗ്യത: പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബിടെക്, ജനറൽ നഴ്സിങ്, ഹോട്ടൽ മാനേജ്മെന്റ്, പാരാമെഡിക്കൽ, എംബിഎ, എംസിഎ, പിഎച്ച്ഡി. തൊഴിൽ മേളയിൽ പങ്കെടുക്കാൻ www.jobfest.kerala.gov.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 89219 16220, 83040 57735, 70122 12473.