സംസ്ഥാന ഫാർമസി കൗൺസിലിൽ ഇൻസ്ട്രക്ടർ ഒഴിവ്; 14 ജില്ലകളിലും അവസരം
Mail This Article
×
കേരള സംസ്ഥാന ഫാർമസി കൗൺസിലിൽ പാർട് ടൈം ഫാർമസി ഇൻസ്ട്രക്ടർ നിയമനം. 14 ജില്ലകളിലും അവസരം. സെപ്റ്റംബർ 7വരെ അപേക്ഷിക്കാം.
∙യോഗ്യത: ഫാർമസിയിൽ ബിരുദവും 5 വർഷ പരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫാർമസിയിൽ ഡിപ്ലോമയും 7 വർഷ പരിചയവും. അപേക്ഷകർക്കു ഫാർമസി കൗൺസിൽ റജിസ്ട്രേഷനും ഉണ്ടായിരിക്കണം.
വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകളോടൊപ്പം ഇനിപ്പറയുന്ന വിലാസത്തിൽ അയയ്ക്കണം. പ്രസിഡന്റ്, കേരള സംസ്ഥാന ഫാർമസി കൗൺസിൽ, പബ്ലിക് ഹെൽത്ത് ലാബ് കോംപൗണ്ട്, വഞ്ചിയൂർ പിഒ, തിരുവനന്തപുരം-695 035; www.keralaspc.in
English Summary:
Pharmacy Instructor Opportunity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.