ADVERTISEMENT

വിവിധ ജില്ലകളിലെ സ്കൂൾ/കോളജുകളിൽ അധ്യാപക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കുക.

ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജ്

തിരുവനന്തപുരം∙ ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ രസതന്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: 55% മാർക്കോടെ കെമിസ്ട്രി പിജി, നെറ്റ്/പിഎച്ച്ഡി. അഭിമുഖം സെപ്റ്റംബർ 5 നു 10 ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഹാജരാവുക. 0471–2300484.

ഗവ. ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം∙ അരുവിക്കര ഗവ. ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം സെപ്റ്റംബർ 5നു 10ന് നെടുമങ്ങാട് മഞ്ച് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ. ഹയർസെക്കൻഡറി തലത്തിൽ ഇംഗ്ലിഷ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0472-2812686, 96051 68843.

എച്ച്എസ്എസ്ടി ഇക്കണോമിക്സ്

കൊച്ചി∙ വരാപ്പുഴ അതിരൂപതയ്ക്കു കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇക്കണോമിക്സ് അധ്യാപക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 6 നു 10.30 ന് സെന്റ് ആൽബർട്സ് ഹൈസ്കൂൾ ക്യാംപസിൽ.

ഗവ. ഐടിഐ

ഇടുക്കി∙ ചിത്തിരപുരം ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ്. അഭിമുഖം സെപ്റ്റംബർ 5 നു 11ന്. യോഗ്യത: ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ NTC/NAC, 3 വര്‍ഷ ജോലിപരിചയം/സിവില്‍ എന്‍ജിനീയറിങ് 3 വർഷ ഡിപ്ലോമ, 2 വര്‍ഷ പരിചയം/സിവില്‍ എന്‍ജിനീയറിങ് ബിരുദം, ഒരു വര്‍ഷ പരിചയം. ഈഴവ/ബില്ലവ/തിയ്യ വിഭാഗക്കാർക്കാണ് അവസരം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക. 94960 60119.

ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ

മലപ്പുറം∙ കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ എച്ച്എസ്എസ്ടി ജൂനിയര്‍ ഉര്‍ദു വിഭാഗത്തില്‍ താല്‍ക്കാലിക നിയമനം. അഭിമുഖം സെപ്റ്റംബര്‍ 4നു 10ന്. അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.

പ്രീമെട്രിക് ഹോസ്റ്റലിൽ ട്യൂട്ടർ

കണ്ണൂർ∙ ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാർ നിയമനം. യോഗ്യത: ബിരുദം/ടിടിസി/ ബിഎഡ്. പട്ടികവർഗക്കാരുടെ അഭാവത്തിൽ പട്ടികജാതി/മറ്റ് പിന്നാക്ക വിഭാഗക്കാരെ പരിഗണിക്കും. അഭിമുഖം സെപ്റ്റംബർ 5നു 11 ന് ഐടിഡിപി ഓഫിസിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0497–2700357.

കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

English Summary:

Teacher Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com