ADVERTISEMENT

കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ കേന്ദ്രം തുടക്കമിട്ട 5 പദ്ധതികൾ വഴി മലയാളികളെ കാത്തിരിക്കുന്നത് ഒന്നരലക്ഷത്തോളം തൊഴിലവസരങ്ങൾ. 126.22 കോടിയുടെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പ്രകാരം 4 പദ്ധതികളും ഫിഷറീസ് ആൻഡ് അക്വാകൾചർ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ട് വഴി 161 കോടി രൂപയുടെ ഫിഷിങ് ഹാർബർ പദ്ധതിയുമാണ് തുടക്കമിട്ടത്.

ഇതുവഴി നേരിട്ട് 1,47,522 പുതിയ തൊഴിൽ അവസരങ്ങളും 2 ലക്ഷത്തിൽപരം അനുബന്ധ തൊഴിലുകളും സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കാസർകോട് ജില്ലയിൽ മത്സ്യബന്ധന തുറമുഖത്തിന്റെ വിപുലീകരണ (70.53 കോടി രൂപ) പദ്ധതി വഴി 30,000 മത്സ്യത്തൊഴിലാളികൾക്കു പ്രയോജനം ലഭിക്കുമെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

അടിസ്ഥാന സൗകര്യവികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി പ്രഖ്യാപിച്ച പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കഴിഞ്ഞദിവസം ഓൺലൈനായി തുടക്കമിട്ടത്.

42.30 കോടിയാണ് കേന്ദ്ര വിഹിതം. മറ്റ് ഹാർബർ നവീകരണത്തിനും കേന്ദ്രവിഹിതം നൽകും. 18.73 കോടി ചെലവിലുള്ള പൊന്നാനി തുറമുഖ നവീകരണത്തിന് 11 കോടി, 16.06 കോടി ചെലവുള്ള കോഴിക്കോട് പുതിയാപ്പ തുറമുഖ നവീകരണത്തിന് 9.63 കോടി, 20.90 കോടി രൂപ ചെലവുള്ള കൊയിലാണ്ടി തുറമുഖ നവീകരണത്തിന് 12.54 കോടി രൂപ എന്നിങ്ങനെ വിഹിതം നൽകും. ആലപ്പുഴ അർത്തുങ്കൽ ഹാർബറുമായി ബന്ധപ്പെട്ട ശേഷിച്ച പണികൾക്ക് 161 കോടി രൂപയാണ് മുതൽമുടക്ക്. നബാർഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

English Summary:

Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com