ട്യൂട്ടർ, ലാബ് അസിസ്റ്റന്റ്, ഓവർസിയർ… ഒട്ടേറെ ഒഴിവുകളിൽ അപേക്ഷ ഇപ്പോൾ
Mail This Article
ട്യൂട്ടർ, ലാബ് അസിസ്റ്റന്റ്, ഓവർസിയർ ഉൾപ്പെടെ നിരവധി ഒഴിവുകൾ. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിനു ഹാജരാവുക.
ഓവർസിയർ
വയനാട്∙ കണിയാമ്പറ്റ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെക്‌ഷൻ ഓഫിസിൽ ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. അഭിമുഖം സെപ്റ്റംബർ 7ന്. 0493–6286693.
ലാബ് അസിസ്റ്റന്റ്
വയമാട്∙ വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം സെപ്റ്റംബർ 9നു 10ന്. 90480 86227.
ട്യൂട്ടർ
മാനന്തവാടി ∙ ഗവ. നഴ്‌സിങ് കോളജിൽ ട്യൂട്ടർ ഒഴിവ്. അഭിമുഖം സെപ്റ്റംബർ 7ന് 10.30ന്. 0493–5246434.
ഹെൽപർ
കോഴിക്കോട്∙ ഏറാമല പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപർ ഒഴിവ്. സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. ഫോം ഏറാമല പഞ്ചായത്ത് ഓഫിസിൽ ലഭിക്കും. 0496–2501822.
യോഗാ ഇൻസ്ട്രക്ടർ
മലപ്പുറം∙ കുറ്റ്യാടി പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ യോഗാ ഇൻസ്ട്രക്ടർ ഒഴിവ്. പ്രായം: 40 നു താഴെ. അഭിമുഖം സെപ്റ്റംബർ 12നു 11ന്.
ഫാര്‍മസിസ്റ്റ്
ഇടുക്കി∙ മെഡിക്കല്‍ കോളജിൽ 2ഫാര്‍മസിസ്റ്റ് ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം സെപ്റ്റംബര്‍ 9 നു 11 ന്. യോഗ്യത: കേരള ഫാര്‍മസി കൗണ്‍സില്‍ അംഗീകാരമുള്ള ബി ഫാം അല്ലെങ്കില്‍ ഡി ഫാം ഡിപ്ലോമ/ ബിരുദം. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവുക. 0486–2299574.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
കണ്ണൂർ∙ തോട്ടട ഗവ. ഐടിഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ, 6 മാസ ജോലിപരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/എൻഎസി, 3 വർഷ ജോലിപരിചയം. അഭിമുഖം സെപ്റ്റംബർ 6നു 10.30ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക. 0497–2835183.
മരട്∙ഗവ. ഐടിഐയിൽ ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക് ട്രേഡുകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. അഭിമുഖം സെപ്റ്റംബർ 6 നു 10.30 ന്. 0484–2700142.
കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y