പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതക്കാർക്ക് ആശാ വർക്കർ, പ്രമോട്ടർ അവസരം; ടെക്നിക്കല്‍ അസിസ്റ്റന്റ്, അധ്യാപകർ ഉൾപ്പെടെ ഒട്ടേറെ ഒഴിവുകളും
Mail This Article
ആശാ വർക്കർ, ഇന്‍സ്ട്രക്ടര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ഉൾപ്പെടെ തസ്തികകളിൽ ഒട്ടേറെ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാവുക.
ഇന്‍സ്ട്രക്ടര്‍
വയനാട്∙ തലപ്പുഴ ഗവ. എന്‍ജിനീയറിങ് കോളജില്‍ ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-1, കംപ്യൂട്ടർ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തില്‍ കംപ്യൂട്ടർ പ്രോഗ്രാമര്‍ ഒഴിവ്. താൽക്കാലിക നിയമനം. സെപ്റ്റംബര്‍ 12 നു 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കോളജില്‍ ഹാജരാവുക. 0493–5257321.
എസ്‌സി പ്രമോട്ടർ
ഇടുക്കി∙സേനാപതി പഞ്ചായത്തിൽ എസ്‌സി പ്രമോട്ടർ നിയമനം. അഭിമുഖം സെപ്റ്റംബർ 12 നു 11 ന് ജില്ലാ പട്ടികജാതി വികസന ഓഫിസില്‍. യോഗ്യത: പ്ലസ് ടു/ തത്തുല്യം. പ്രായം: 40 നു താഴെ. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും സേനാപതി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്കും അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.
ആശാ വർക്കർ
ഇടുക്കി∙ തൊടുപുഴ നഗരസഭയിലെ പതിമൂന്നാം വാർഡിൽ ആശാ വർക്കർ ഒഴിവ്. അഭിമുഖം സെപ്റ്റംബർ 12 നു 2ന് തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ. യോഗ്യത: പത്താം ക്ലാസ്. പ്രായം: 25-45. അപേക്ഷകർ വിവാഹിതരായിരിക്കണം. 0486–2222630.
ടെക്നിക്കല്‍ അസിസ്റ്റന്റ്
വയനാട്∙ മാനന്തവാടി റവന്യൂ ഡിവിഷനല്‍ ഓഫിസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്. ഒരു വര്‍ഷ കരാര്‍ നിയമനം. യോഗ്യത: ബിരുദം, കംപ്യൂട്ടര്‍ വേഡ് പ്രോസസിങ്, ടൈപ്പ് റൈറ്റിങ് മലയാളം, ഇംഗ്ലിഷ്. പ്രായം: 18–35. അഭിമുഖം സെപ്റ്റംബര്‍ 13നു 9 ന് ജില്ലാ സാമൂഹ്യ നീതി ഓഫിസില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവുക. 0493–6205307.
അധ്യാപക ഒഴിവ്
തിരുവനന്തപുരം∙ വെയിലൂർ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി (ഇംഗ്ലിഷ്) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 12 നു ഉച്ചയ്ക്ക് 2 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.
തിരുവനന്തപുരം∙ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിലെ ഈവനിങ് വർക്കിങ് പ്രഫഷനൽ ഡിപ്ലോമ കോഴ്സിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറർ തസ്തികയിലെ രണ്ട് ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം സെപ്റ്റംബർ 12 നു 10 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. യോഗ്യത: ഒന്നാം ക്ലാസോടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിടെക്/ബിഇ. ശമ്പളം: 15,000.
വയനാട്∙ ഗവ. എന്‍ജിനീയറിങ് കോളജില്‍ കംപ്യൂട്ടർ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എംടെക്, പിഎച്ച്ഡി അല്ലെങ്കില്‍ പ്രവൃത്തി പരിചയം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 13 നു 9.30 ന് ഹാജരാവുക. 0493–5257321.
പരമാവധി നിങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക. കൂടുതൽ തൊഴിലവസരങ്ങളറിയാൻ വാട്‌സാപ്പ് ചാനൽ ഫോളോ ചെയ്യുക: