സർവകലാശാലകളിൽ അവസരവർഷം; ലൈബ്രറി ട്രെയിനീസ്, ടെക് ലീഡ്, അസിസ്റ്റന്റ് ഒഴിവുകളിൽ ഇപ്പോൾ അപേക്ഷിക്കാം
Mail This Article
സർവകലാശാലകളിൽ ജോലി നേടാൻ സുവർണാവസരം. സെൻട്രൽ, ഡിജിറ്റൽ, കാർഷിക ഉൾപ്പെടെയുള്ള സർവകലാശാലകൾ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
സെൻട്രൽ: 9 ഒഴിവ്
സെൻട്രൽ യൂണിവേഴ്സിറ്റി ഒാഫ് കേരളയുടെ കാസർകോട് പെരിയ ക്യാംപസിലെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ലൈബ്രറി ട്രെയിനീസിന്റെ 9 ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം. യോഗ്യത: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ പിജി. പ്രായപരിധി: 28. ശമ്പളം: 12,000. സെപ്റ്റംബർ 12 നു 10.30 ന് ഹാജരാവുക. www.cukerala.ac.in
ഡിജിറ്റൽ: 5 ഒഴിവ്
തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ 5 ഒഴിവ്. അവസരങ്ങൾ: ടെക് ലീഡ്, സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ, സോഫ്റ്റ്‌വെയർ എൻജിനീയർ, സീനിയർ എഐ ഡെവലപ്പർ, എഐ ഡെവലപ്പർ. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ സെപ്റ്റംബർ 20 വരെ.
കാർഷിക
കാർഷിക സർവകലാശാലയുടെ കാസർകോട് പടന്നക്കാട് കോളജ് ഒാഫ് അഗ്രികൾച്ചറിലെ സോയിൽ സയൻസ് വകുപ്പിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: എംഎസ്‌സി (അഗ്രികൾചർ) സോയിൽ സയൻസ്. പ്രായപരിധി: 50. ശമ്പളം: 44,100. സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം. അഭിമുഖം സെപ്റ്റംബർ 24 നു 9 ന്. www.kau.in
എംജി
എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് കംപ്യൂട്ടർ സയന്‍സസിലെ സ്വയം മള്‍ട്ടി മീഡിയ ലാബില്‍ ഒരു ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്. ഒരു വര്‍ഷ കരാര്‍ നിയമനം. ഈഴവ/ ബില്ലവ/തിയ്യ വിഭാഗക്കാർക്കാണ് അവസരം. സെപ്റ്റംബര്‍ 19നകം അപേക്ഷിക്കണം. www.mgu.ac.in
കാലിക്കറ്റ്
കാലിക്കറ്റ് സർവകലാശാലയുടെ ഹെൽത്ത് സെന്ററിൽ ഫിസിഷ്യൻ ഒഴിവ്. കരാർ നിയമനം. യോഗ്യത: എംബിബിഎസ്, 5 വർഷ പരിചയം. പ്രായപരിധി: 36. ശമ്പളം: 57,525. ഒാൺലൈനായി സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം. www.uoc.ac.in
ഒാപ്പൺ
കൊല്ലം ശ്രീനാരായണഗുരു ഒാപ്പൺ സർവകലാശാലയുടെ സെന്റർ ഫോർ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസിൽ ഡയറക്ടർ ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: പ്രഫസർ/അസോഷ്യേറ്റ് പ്രഫസർ, യൂണിവേഴ്സിറ്റികൾ/ഗവൺമെന്റ്, എയ്ഡഡ് കോളജുകൾ/മറ്റ് അക്കാദമിക സ്ഥാപനങ്ങളിൽ 3 വർഷ ജോലി പരിചയം. പ്രായപരിധി: 62. സെപ്റ്റംബർ 13 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.sgou.ac.in
വെറ്ററിനറി
വെറ്ററിനറി ആൻഡ് അനിമൽ സയൻസസിന്റെ മണ്ണുത്തി കോളജ് ഒാഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിലെ വെറ്ററിനറി പബ്ലിക് ഹെൽത്ത് വകുപ്പിൽ യങ് പ്രഫഷനൽ-I ഒഴിവ്. കരാർ നിയമനം. യോഗ്യത: ബിവിഎസ്‌സി ആൻഡ് എഎച്ച്./ എംഎസ്‌സി മൈക്രോബയോളജി/അപ്ലൈയ്ഡ് മൈക്രോബയോളജി. പ്രായപരിധി: 45. ശമ്പളം: 30,000. സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം. അഭിമുഖം സെപ്റ്റംബർ 25 നു 9.30 ന്. www.kvasu.ac.in
കുസാറ്റ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒരു ഒഴിവ്. ഫോറൻസിക് സയൻസ്/ ഫോറൻസിക് ബയോളജി വിഷയത്തിലാണ് അവസരം. ഒാൺലൈൻ അപേക്ഷ ഒക്ടോബർ 10 വരെ. www.cusat.ac.in
ഫിഷറീസ്
കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ ഗവേഷണ പ്രോജക്ടിൽ ഒരു പ്രോജക്ട് ഫെലോ ഒഴിവ്. ഒരു വർഷ കരാർ നിയമനം. നീട്ടിക്കിട്ടാം. യോഗ്യത: ഒന്നാംക്ലാസോടെ എംഎസ്‌സി മൈക്രോബയോളജി/ ബയോകെമിസ്ട്രി/ ബയോടെക്നോളജി/മോളിക്യുലാർ ബയോളജി. പ്രായപരിധി: 28. ശമ്പളം: 22,000. www.kufos.ac.in