ADVERTISEMENT

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 90 പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. മൂന്നു വർഷ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ സെപ്റ്റംബർ 21 വരെ.

വിഭാഗം, യോഗ്യത:

∙മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ: ഈ വിഭാഗങ്ങളിലൊന്നിൽ 60% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമയും 2 വർഷ പരിചയവും.

∙ഐടി: കംപ്യൂട്ടർ എൻജിനീയറിങ്/ഐടിയിൽ 60% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമയും 2 വർഷ പരിചയവും.

∙ഒാഫിസ്: 60% മാർക്കോടെ ആർട്സ് (ഫൈൻ ആർട്സ്/പെർഫോമിങ് ആർട്സ് ഒഴികെ) /സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദം, 2 വർഷ പരിചയം.

∙ഫിനാൻസ്: എംകോം, 2 വർഷ പരിചയം.

∙പ്രായം: 30 കവിയരുത്. അർഹർക്ക് ഇളവ്.

∙ശമ്പളം (1, 2, 3 വർഷങ്ങളിൽ): 24,400, 25,100, 25,900+ ആനുകൂല്യങ്ങൾ.

∙ഫീസ്: 600. ഒാൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല.

∙തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള ഒാൺലൈൻ ടെസ്റ്റ് അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. www.cochinshipyard.in

English Summary:

Cochin Shipyard Project Assistant Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com