അങ്കണവാടി വർക്കർ, ഇൻസ്ട്രക്ടർ, ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ…വിവിധ തസ്തികകളിൽ അവസരം
Mail This Article
അങ്കണവാടി വർക്കർ, ഇൻസ്ട്രക്ടർ, ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ ഉൾപ്പെടെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ നിയമനം.
മൾട്ടിപർപ്പസ് വർക്കർ
കണ്ണൂർ∙ നാഷനൽ ആയുഷ് മിഷൻ വഴി അഞ്ചരക്കണ്ടി ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ മൾട്ടിപർപ്പസ് വർക്കറുടെ (എംപിഡബ്ല്യു) കരാർ നിയമനം. യോഗ്യത: ജിഎൻഎം, ബിഎസ്‌സി നഴ്സിങ്. പ്രായം: 40 നു താഴെ. അഭിമുഖം സെപ്റ്റംബർ 19നു 11 ന് അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ഓഫിസിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0497–2856250.
ഇൻസ്ട്രക്ടർ
തിരുവനന്തപുരം∙ കഴക്കൂട്ടം ഗവ. ഐടിഐ (വനിത)യിൽ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിലും കംപ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിങ് ട്രേഡിലും ഇൻസ്ട്രക്ടറുടെ ഒാരോ ഒഴിവ്. അഭിമുഖം സെപ്റ്റംബർ 19നു 11ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക.
എച്ച്എസ്എ
തിരുവനന്തപുരം∙ വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ എച്ച്എസ്എ ഹിന്ദി തസ്തികയിൽ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ബിരുദം, ബി.എഡ്, കെ–ടെറ്റ്/തത്തുല്യം. അഭിമുഖം സെപ്റ്റംബർ 20 നു 10.30ന് വെള്ളയമ്പലം ജില്ലാ പട്ടികജാതി വികസന ഓഫിസിൽ. സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാവുക. 0471–2314238.
ലക്ചറർ
പത്തനംതിട്ട∙ ഗവ. നഴ്സിങ് കോളജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിൽ 8 ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: എംഎസ്‌സി നഴ്സിങ് ജയം. പ്രസ്തുത യോഗ്യതക്കാരുടെ അഭാവത്തിൽ സ്വാശ്രയ കോളജുകളിൽനിന്നും എംഎസ്‌സി നഴ്സിങ്, കെഎൻഎംസി റജിസ്ട്രേഷൻ യോഗ്യതക്കാരെ പരിഗണിക്കും. ശമ്പളം: 25,000. സെപ്റ്റംബർ 18നു 11.30ന് കോളജിൽ ഹാജരാവുക. 0468-2994534.
റിസർച് അസിസ്റ്റന്റ്
തിരുവനന്തപുരം∙ മെഡിക്കൽ കോളജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ യൂണിസെഫ് ഫണ്ടഡ് പ്രോജക്ടിൽ 2 റിസർച് അസിസ്റ്റന്റ് ഒഴിവ്. താൽക്കാലിക നിയമനം. ശമ്പളം: 30,000. യോഗ്യത: പിജിഡിസിസിഡി, ഒരു വർഷ പരിചയം അല്ലെങ്കിൽ എംഎസ്‌സി/എംഎ സൈക്കോളജി. അഭിമുഖം സെപ്റ്റംബർ 23 നു 11 ന് സിഡിസിയിൽ. അസ്സൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ സഹിതം ഹാജരാവുക. 0471-2553540. www.cdckerala.org
ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ
ഇടുക്കി∙ മെഡിക്കല്‍ കോളജില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ കരാര്‍ നിയമനം. അഭിമുഖം സെപ്റ്റംബര്‍ 20 നു 10ന്. യോഗ്യത: ബിരുദം, ഒരുവര്‍ഷ കംപ്യൂട്ടർ ഡിപ്ലോമ, എംഎസ് വേഡ്, എംഎസ് എക്‌സൽ പരിചയം, ഇംഗ്ലിഷ്, മലയാളം ടൈപ്പ്‌റൈറ്റിങ്, വേഡ് പ്രോസസിങ് പ്രാവീണ്യം. അസ്സൽ സര്‍ട്ടിഫിക്കറ്റുകൾ, പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാവുക.
അങ്കണവാടി വർക്കർ
ഇടുക്കി∙ നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ ഒഴിവ്. സ്ഥിരനിയമനം. അതാത് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. യോഗ്യത: പത്താംക്ലാസ് ജയം. പ്രായം: 18–46. അർഹർക്ക് ഇളവ്. അപേക്ഷ സെപ്റ്റംബർ 25 നകം നെടുങ്കണ്ടം ഐസിഡിഎസ് പ്രോജക്ട് ഒാഫിസിൽ ലഭിക്കണം. അപേക്ഷാഫോമുകൾ അതാത് പഞ്ചായത്ത് ഒാഫിസിൽ ലഭിക്കും. 94009 16175.