പ്ലസ്ടു കഴിഞ്ഞവർക്ക് തൊഴിൽ റജിസ്ട്രേഷൻ ക്യാംപ്; ഉദ്ഘാടനം നാളെ
Mail This Article
കൽപറ്റ ∙സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് നടത്തുന്ന ‘ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 19 നു 10 ന് വയനാട് കൽപറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ എ.എ. റഷീദ് അധ്യക്ഷത വഹിക്കും.
18 നും 50 വയസ്സിനുമിടയിലുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള അഭ്യസ്തവിദ്യർക്ക് സർക്കാരിതര മേഖലകളിലും തൊഴിൽ ലഭ്യമാക്കുകയാണ് തൊഴിൽ റജിസ്ട്രേഷൻ ക്യാംപിന്റെ ലക്ഷ്യം. പ്ലസ്ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗക്കാർക്കു റജിസ്‌ട്രേഷൻ നടത്താം.
റജിസ്ട്രേഷൻ രാവിലെ 8.30 മുതൽ. യോഗ്യത സർട്ടിഫിക്കറ്റുകളുമായി റജിസ്റ്റർ ചെയ്യുന്നവർക്ക് യോഗ്യതയ്ക്ക് അനുസരിച്ച് ജോലി ലഭിക്കുന്നതിനു അവസരമൊരുക്കും. ജില്ലാ, സംസ്ഥാന തലം, സംസ്ഥാനത്തിനു പുറത്ത് എന്നിങ്ങനെ മേഖലകൾ തരംതിരിച്ചാണ് തൊഴിലവസരങ്ങൾ. മുസ്‌ലിം, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്‌സി, സിഖ് എന്നീ 6 ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവർക്കാണ് അവസരം.