ജോലി നേടാൻ കൈനിറയെ അവസരം; സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളറിയാം
Mail This Article
ദീർഘനാളായി ജോലിയ്ക്കായുള്ള തയാറെടുപ്പുകളിലാണോ? എങ്കിൽ ഈ അവസരങ്ങൾ പാഴാക്കേണ്ട. കരാർ നിയമനമാണെങ്കിലും സർക്കാർ ഒാഫിസ്/ സ്കൂളുകളിൽ നിങ്ങൾക്കും ജോലി സ്വന്തമാക്കാം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉടൻ അപേക്ഷിക്കുക.
ലക്ചറർ
തൃശൂർ∙ ഗവ. നഴ്സിങ് കോളജിൽ ലക്ചറർ ഒഴിവിൽ ഒരു വർഷ നിയമനം. അഭിമുഖം സെപ്റ്റംബർ 20നു 11നു മുളങ്കുന്നത്തുകാവ് നഴ്സിങ് കോളജ് പ്രിൻസിപ്പൽ ഓഫിസിൽ. 0487–2208205.
ട്രേഡ്സ്മാൻ
തൃശൂർ∙ ഗവ. എൻജിനീയറിങ് കോളജിൽ എംസിഎ വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ ദിവസ വേതന നിയമനം. അഭിമുഖം സെപ്റ്റംബർ 24ന്. 0487–2334144, www.gectcr.ac.in
സ്റ്റാഫ് നഴ്സ്
ആലപ്പുഴ∙ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 (കാറ്റഗറി 66/2023) തസ്തികയിലെ ചുരുക്കപ്പട്ടികയിലുള്ള അവശേഷിക്കുന്ന 24 പേർക്കായി മൂന്നാം ഘട്ടത്തിൽ അഭിമുഖം സെപ്റ്റംബർ 25ന് പിഎസ്‌സി ആലപ്പുഴ ജില്ലാ ഓഫിസിൽ. 0477– 2264134.
വെറ്ററിനറി സർജൻ
ആലപ്പുഴ∙ മൃഗസംരക്ഷണ വകുപ്പിൽ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ വെറ്ററിനറി സർജൻ തസ്തികയിൽ താൽക്കാലിക നിയമനം. അഭിമുഖം സെപ്റ്റംബർ 19നു 11ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 0477–2252431.
ലാബ് അസിസ്റ്റന്റ്
വയനാട്∙ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഹൈടെക് സോയില്‍ അനലറ്റിക്കല്‍ ലാബില്‍ ലാബ് അസിസ്റ്റന്റ് നിയമനം. യോഗ്യത: ബിഎസ്\സി കെമിസ്ട്രി. അഭിമുഖം സെപ്റ്റംബര്‍ 20 നു 11 ന്.
സർട്ടിഫിക്കറ്റ് പരിശോധന
ഏപ്രിലിലെ കെ-ടെറ്റ് പരീക്ഷയുടെ മാവേലിക്കര ഡിഇഒ പരിധിയിലെ സ്കൂളുകളിൽ പരീക്ഷയെഴുതി ജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബർ 19നും 20നും ഡിഇഒ ഒാഫിസിൽ. അസ്സൽ രേഖകളുമായി 10.30നും 4.30നും ഇടയിൽ ഹാജരാകണം.