ADVERTISEMENT

'ഇനിയും ജോലിയൊന്നും ആയില്ലേ?’ ചോദ്യങ്ങൾ കേട്ടു മടുത്തോ? എങ്കിൽ ഈ അവസരങ്ങൾ നിങ്ങൾക്കു പ്രയോജനപ്പെട്ടേക്കും. വിവിധ ജില്ലകളിലെ സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ നിങ്ങൾക്കും ഒരു 'ചാൻസ്' കാത്തിരിക്കുന്നുണ്ടെങ്കിലോ? ഒഴിവുകളും, അവയ്ക്കുള്ള യോഗ്യതകളും എന്തെല്ലാമാണെന്ന് അറിയാം.

ലാബ് അസിസ്റ്റന്റ്

തിരുവനന്തപുരം∙ പാറോട്ടുകോണം പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റ് ഒാഫിസിലെ സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ബിഎസ്‌സി കെമിസ്ട്രി. അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 27 ന് 11 ന് ഹാജരാവുക.

പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍

മലപ്പുറം∙ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കാവല്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍ നിയമനം. സോഷ്യൽ വർക്കിൽ പിജി (എച്ച്. ആര്‍ സ്പെഷ‌ലൈസേഷൻ ഒഴികെ), കാവൽ പദ്ധതിയിൽ 2വർഷം കേസ് വർക്കർ ആയി ജോലിപരിചയം/കുട്ടികളുടെ മേഖലയിൽ 3വർഷ പരിചയം എന്നിവയാണ് യോഗ്യത. സെപ്റ്റംബർ 28നകം ഇമെയിൽ (kaavalprojectksccw@gmail.com) ചെയ്യുക. 77368 41162.

സൈക്കോളജി അപ്രന്റിസ്

കണ്ണൂർ∙ എളേരിത്തട്ട് ഇകെ നായനാർ മെമ്മോറിയൽ ഗവ. കോളജിൽ സൈക്കോളജി അപ്രന്റിസിന്റെ ഒരു ഒഴിവിൽ താൽക്കാലിക നിയമനം. യോഗ്യത: സൈക്കോളജിയിൽ റെഗുലർ പിജി. അഭിമുഖം സെപ്റ്റംബർ 24നു 10 ന്. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാവുക. 0467–2245833.

ഇൻസ്ട്രക്ടർ

കണ്ണൂർ∙ കുറുമാത്തൂർ ഗവ. ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: പ്രസ്തുത ട്രേഡിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമ, ജോലിപരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻഎസി/എൻടിസി, 3 വർഷ പരിചയം. സെപ്റ്റംബർ 24 നു 10.30 ന് പന്നിയൂർ കൂനത്തെ ഐടിഐ ഓഫിസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. 0460–2225450.

സൈക്കോളജിസ്റ്റ്

എറണാകുളം∙ വനിതാ ശിശു വികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രമോഷൻ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എറണാകുളം എടയ്ക്കാട്ടുവയലിലെ തേജോമയ ആഫ്റ്റ൪ കെയ൪ ഹോമിൽ സൈക്കോളജിസ്റ്റ് നിയമനം. വനിതകൾക്കാണ് അവസരം. യോഗ്യത: സൈക്കോളജിയിൽ പിജി. ബയോഡേറ്റ സെപ്റ്റംബർ 27 നകം ഇമെയിൽ (hr.kerala@hlfppt.org) ചെയ്യുക. 95679 13985.

സൈക്കോളജിസ്റ്റ്

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ക്ലിനിക്കൽ, റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിന്റെ താൽക്കാലിക ഒഴിവ്. യോഗ്യത: ക്ലിനിക്കൽ അല്ലെങ്കിൽ റീഹാബിലിറ്റേഷൻ സൈക്കോളജിയിൽ എംഫിൽ, ആർസിഐ അംഗീകാരം. ശമ്പളം: 36,000. ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഹാജരാവുക. അഭിമുഖം സെപ്റ്റംബർ 26 നു 10 ന് സിഡിസിയിൽ. 0471-2553540, www.cdckerala.org

ന്യൂറോ ടെക്‌നിഷ്യൻ

മലപ്പുറം∙ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോ ടെക്‌നിഷ്യൻ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ന്യൂറോ ടെക്‌നോളജിയിൽ ഡിപ്ലോമ, പാരാമെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷൻ. പ്രായപരിധി: 45. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാർഡ് സഹിതം ഹാജരാവുക. അഭിമുഖം സെപ്റ്റംബര്‍ 25 നു 10 ന്. 0483–2762 037.

കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

English Summary:

Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com