ADVERTISEMENT

ഇന്ത്യയിൽ കേൾവി–സംസാര ഭിന്നശേഷിയുള്ളവർക്ക് വൻ തൊഴിലവസരം നൽകാൻ ഭക്ഷണ വിൽപന ശൃംഖലയായ കെഎഫ്സി. 'ക്ഷമത' എന്നു പേരിട്ട പദ്ധതിയിൽ നിലവിലുള്ള 17,000 ജീവനക്കാർക്ക് ആംഗ്യഭാഷ ഉപയോഗിക്കാനുള്ള പരിശീലനം നൽകി. 2026 ൽ ഭിന്നശേഷി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കും. 240 നഗരങ്ങളിലെ 1200 കെഎഫ്സി റസ്റ്ററന്റുകളിലും ദേവയാനി ഇന്റർനാഷനൽ, സഫയർ ഫുഡ്സ് ഇന്ത്യ എന്നീ ഫ്രാഞ്ചൈസികളിലുമുള്ള ജീവനക്കാർക്കായിരുന്നു പരിശീലനം. ഇന്ത്യയിൽ മുഴുവൻ ജീവനക്കാർക്കും ആംഗ്യഭാഷാ പരിശീലനം നൽകുന്ന സ്ഥാപനം എന്ന നേട്ടവും കെഎഫ്സി കൈവരിച്ചു.

English Summary:

KFC Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com