ടെക്നിഷ്യൻ, അസിസ്റ്റന്റ്, ലൈബ്രേറിയൻ, അധ്യാപകർ… ഒട്ടേറെ ഒഴിവുകളിൽ അവസരം
Mail This Article
ഒരു ജോലി ഏതൊരാളുടേയും സ്വപ്നമാണ്. അതിനായുള്ള പരിശ്രമവും കാത്തിരിപ്പും ഒട്ടും ചെറുതല്ല. എന്നാൽ എത്ര ശ്രമിച്ചിട്ടും ആഗ്രഹിച്ച ജോലി നേടാൻ കഴിഞ്ഞില്ലെങ്കിലോ? നിരാശരാവാൻ വരട്ടെ. അവസരങ്ങൾ നിങ്ങൾ അറിയാതെ പോകുന്നതാണെങ്കിലോ? ഇതാ, അതിനൊരു പരിഹാരം. വിവിധ ജില്ലകളിലേയും സ്ഥാപനങ്ങളിലേയും ഒഴിവുകൾ നിങ്ങൾക്കിനി 'മിസ്സാ'കില്ല. ഒഴിവുകൾ അറിയാം..
ടെക്നിഷ്യൻ
ഇടുക്കി അടിമാലി താലൂക്ക് ആശുപത്രിയിൽ അനസ്തീസിയ ടെക്നിഷ്യൻ, ഇസിജി ടെക്നിഷ്യൻ, മെഡിക്കൽ റിക്കാർഡ് ലൈബ്രേറിയൻ, ഡയാലിസിസ് ടെക്നിഷ്യൻ, ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ ഒഴിവ്. അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ആശുപത്രി ഓഫിസിൽ ഹാജരാവുക. അഭിമുഖം ഒക്ടോബർ ഒന്നിന്. 0486–422670.
ടെക്നിക്കൽ അസിസ്റ്റന്റ്
ആരോഗ്യ വകുപ്പിന്റെ ഇടുക്കി ജില്ലയിലെ ഗവേഷണ പ്രോജക്ടിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്. യോഗ്യത: സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് ബിരുദം 3 വർഷ ജോലിപരിചയം/ഇതര വിഷയത്തിൽ പിജി. പ്രായപരിധി: 35. ഓൺലൈനായി സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. www.shsrc.kerala.gov.in
കോഓർഡിനേറ്റർ
ആലപ്പുഴ ചെങ്ങന്നൂർ സമഗ്രശിക്ഷാ കേരളം ബ്ലോക്ക് റിസോഴ്സ് സെന്ററിൽ ക്ലസ്റ്റർ കോഓർഡിനേറ്ററുടെ താൽക്കാലിക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 28നു 10ന്. 0479–2362500.
മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ
വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം സെപ്റ്റംബർ 30നു 10.30നു ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ. 0493–6256229.
കുടുംബശ്രീ പ്രവർത്തകർക്ക് അവസരം
വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിൽ അവധി ഒഴിവിൽ കുടുംബശ്രീ പ്രവർത്തകർക്ക് അവസരം. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. യോഗ്യത: പത്താംക്ലാസ് ജയം. പ്രായപരിധി: 50. താൽക്കാലിക നിയമനം. സെപ്റ്റംബർ 30 നു 10 ന് ആശുപത്രിയിൽ ഹാജരാവുക.
അസിസ്റ്റന്റ് എൻജിനീയർ
വയനാട് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ താൽക്കാലിക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 28നു 11ന്. 0493–6256236.
അധ്യാപക ഒഴിവ്
ഇടുക്കി
മൂലമറ്റം പതിപ്പള്ളി ഗവ. ട്രൈബൽ യുപി സ്കൂളിൽ പാർട് ടൈം ജൂനിയർ ഹിന്ദി ടീച്ചർ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം സെപ്റ്റംബർ 28 നു 11ന്.
മുട്ടം ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ലക്‌ചറർ ഇൻ കംപ്യൂട്ടർ തസ്തികയിൽ ഗെസ്റ്റ് ലക്‌ചററുടെ ഒഴിവ്. യോഗ്യത: ഒന്നാം ക്ലാസോടെ ബിടെക് കംപ്യൂട്ടർ സയൻസ്/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്. അഭിമുഖം സെപ്റ്റംബർ 28 നു 10.30 ന്. ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0486–2255755, 85470 05014.
മുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ കൊമേഴ്സ് അധ്യാപക ഒഴിവ്. സെപ്റ്റംബർ 30നു 11ന് സ്കൂൾ ഓഫിസിൽ ഹാജരാവുക.
കോട്ടയം
പനമറ്റം ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി ഹിന്ദി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ഇന്റർവ്യൂ സെപ്റ്റംബർ 28നു 9.30ന് സ്കൂളിൽ.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അപ്ലൈഡ് സയൻസ് വിഭാഗത്തിൽ ഫിസിക്സ് ഗെസ്റ്റ് അധ്യാപക ഒഴിവ്. താൽക്കാലിക നിയമനം. യുജിസി യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, ആധാർ കാർഡ് സഹിതം സെപ്റ്റംബർ 28നു 10.30ന് സിവിൽ എൻജിനീയറിങ് വകുപ്പിൽ ഹാജരാവുക. 0481–2506153.
കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y