പത്താം ക്ലാസാണോ യോഗ്യത? കൊച്ചി എയർപോർട്ടിലെ 208 ഒഴിവിലേക്ക് അപേക്ഷിക്കാം
Mail This Article
എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴിൽ കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ടിൽ 208 ഒഴിവ്. സ്ത്രീകൾക്കും അവസരം.
3 വർഷ കരാർ നിയമനമാണ്. നീട്ടിക്കിട്ടാം. ഒക്ടോബർ 5, 7 തീയതികളിൽ നടത്തുന്ന ഇന്റർവ്യൂ മുഖേനയാണു തിരഞ്ഞെടുപ്പ്.
തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം:
∙ഹാൻഡിമാൻ/ ഹാൻഡിവുമൺ (201): പത്താം ക്ലാസ് ജയം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ പ്രാവീണ്യം; 18,840.
∙റാംപ് സർവീസ് എക്സിക്യൂട്ടീവ് (3): 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ പ്രൊഡക്‌ഷൻ/ഇലക്ട്രോണിക്സ്/ഒാട്ടമൊബീൽ) അല്ലെങ്കിൽ ഐടിഐ വിത് എൻസിടിവിടി (മോട്ടർ വെഹിക്കിൾ ഒാട്ടോ ഇലക്ട്രിക്കൽ/എയർ കണ്ടീഷനിങ്/ഡീസൽ മെക്കാനിക്/ബെഞ്ച് ഫിറ്റർ/വെൽഡർ); എച്ച്എംവി ഡ്രൈവിങ് ലൈസൻസ്; 24,960.
∙യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (4): പത്താം ക്ലാസ് ജയം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ്; 21,270.
∙ പ്രായപരിധി: 28.
∙ഫീസ്: 500. AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. വിമുക്തഭടൻ, പട്ടികവിഭാഗം എന്നിവർക്കു ഫീസില്ല.