ADVERTISEMENT

1350 ഒഴിവ്

ശബരിമലയിൽ മണ്ഡലപൂജ–മകരവിളക്ക് ഉത്സവങ്ങളുമായി ബന്ധപ്പെട്ട ദിവസ വേതന നിയമനത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു. 1350 ഒഴിവ്. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

ഹിന്ദുക്കളായ പുരുഷൻമാർക്കാണ് അപേക്ഷിക്കാൻ അർഹത. പ്രായം: 18-65. www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മാതൃകയിൽ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ 10 രൂപയുടെ ദേവസ്വം സ്റ്റാംപ് ഒട്ടിച്ച് ചീഫ് എൻജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം–695 003 എന്ന വിലാസത്തിൽ ലഭിക്കണം. പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 0471–2315873.

21 ടെക്നിക്കൽ എക്സ്പെർട്ട്

ശബരിമലയിലെ 2024-25 ഉത്സവത്തോടനുബന്ധിച്ചു സന്നിധാനം, പമ്പ, നിലക്കൽ ബേസ് ക്യാംപ് എന്നിവിടങ്ങളിലെ 24x7 എമർജൻസി ഒാപ്പറേഷൻ സെന്ററുകളിൽ (EOCs) 21 ഇഒസി ടെക്നിക്കൽ എക്സ്പെർട്ട് ഒഴിവ്. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുഖേന ദിവസവേതന നിയമനം. ഒക്ടോബർ 3നകം അപേക്ഷിക്കണം.

∙യോഗ്യത: ഐടിഐ/ഡിപ്ലോമ/ബിരുദം/പിജി. ജിപിഎസ്, ജിഐഎസ്, എച്ച്എഎം റേഡിയോ, വയർലെസ്, സാറ്റ്‌ലൈറ്റ് ഫോൺ എന്നിവ പ്രവർത്തിപ്പിക്കുന്നതിൽ അറിവ്. ഇംഗ്ലിഷ്, മലയാളം ഭാഷാപ്രവീണ്യം (തമിഴ്, തെലുങ്കു, കന്നട അറിയുന്നവർക്കു മുൻഗണന), ഡിസാസ്റ്റർ മാനേജ്മെന്റിൽ ഫീൽഡ് വർക്ക് പരിചയം അല്ലെങ്കിൽ സാമൂഹിക സന്നദ്ധ സേനയിലെ റജിസ്ട്രേഡ് വൊളന്റിയർ ആയിരിക്കണം.

∙പ്രായം: 18-40. ∙ശമ്പളം: ദിവസം 1000 രൂപ.

https://pathanamthitta.nic.in

English Summary:

Sabarimala Job Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com