ADVERTISEMENT

വിവിധ ജില്ലകളിലെ സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളും അവയുടെ യോഗ്യതകളും ഏന്തെല്ലാമാണെന്ന് അറിയാം;

ഓവർസിയർ

വയനാട് മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ താൽക്കാലിക ഓവർസിയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനം. അഭിമുഖം ഒക്ടോബർ 3നു 11ന്.

എൻജിനീയർ

കട്ടപ്പന നഗരസഭാ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനീയർ ഒഴിവ്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. അഭിമുഖം: 3ന് 11ന് നഗരസഭാ ഓഫിസിൽ.

പാചകത്തൊഴിലാളി

ചെങ്ങന്നൂർ കൊഴുവല്ലൂർ സിഎംഎസ് എൽപി സ്കൂളിൽ പാചകത്തൊഴിലാളിയുടെ ഒഴിവ്. നേത്ര, ചർമ, ശ്വാസകോശ സംബന്ധമായ രോഗങ്ങളില്ലെന്ന് തെളിയിക്കുന്ന അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി, മുൻപരിചയ സർട്ടിഫിക്കറ്റ് എന്നിവ ഒക്ടോബർ 4 നകം സ്കൂൾ ഓഫിസിൽ ലഭിക്കണം.

എസ് സി പ്രമോട്ടർ

വയനാട്∙ കല്‍പ്പറ്റ നഗരസഭയില്‍ എസ് സി പ്രമോട്ടറുടെ താല്‍ക്കാലിക നിയമനം. അഭിമുഖം ഒക്‌ടോബര്‍ 3 നു 11ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ പട്ടികജാതി വികസന ഓഫിസില്‍. പ്രായം: 18–40. യോഗ്യത: പ്ല്‌സടു/തത്തുല്യം. കല്‍പ്പറ്റ നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളു മായി ഹാജരാവുക.

അധ്യാപക ഒഴിവ്

ആലപ്പുഴ

ഹരിപ്പാട് നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിൽ ഫിസിക്സ് ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 1നു 10ന് കോളജ് ഓഫിസിൽ. 94477 96626.

കോഴിക്കോട്

ബാലുശ്ശേരി ഗവ. എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 1നു 10.30ന്.

കണ്ണൂർ

കണ്ണൂർ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രോണിക് തസ്തികയിൽ ഒരു ഒഴിവ്. ദിവസവേതന നിയമനം. കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്‌കർഷിക്കുന്ന യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം ഒക്ടോബർ 1നു 10 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി പകർപ്പുകളുമായി ഹാജരാവുക. 

കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

English Summary:

Various Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com