ADVERTISEMENT

ജോലിയൊന്നുമായില്ലേ എന്ന ചോദ്യത്തിനു മുമ്പിൽ നിങ്ങളിനി തലകുനിച്ചു നിൽക്കേണ്ട, ഒട്ടേറെ അവസരങ്ങൾ ഇവിടെയുണ്ട്. പ്രായപരിധി കഴിഞ്ഞല്ലോയെന്ന ആവലാതിയും കളഞ്ഞേക്കൂ, അതിനും പരിഹാരമുണ്ട്. ഒരു സർക്കാർ സ്ഥാപനത്തിലോ, മികച്ച സ്വകാര്യ സ്ഥാപനത്തിലോ നിങ്ങൾക്കും കയറിക്കൂടാം. വിവിധ ജില്ലകളിലായുള്ള ഒഴിവുകളും, അവയ്ക്കുവേണ്ട യോഗ്യതകളും അറിയാം;

അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്

വയനാട് കോളിയാടി നെൻമേനി ഗ്രാമ പഞ്ചായത്ത് ഓഫിസിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ അക്രഡിറ്റഡ് ഓവർസിയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഒക്ടോബർ 3നു 11ന്.

ലാബ് ടെക്നിഷ്യൻ

കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ ഒഴിവ്. അഭിമുഖം ഒക്ടോബർ 3നു 10ന് ആരോഗ്യകേന്ദ്രത്തിൽ. യോഗ്യത: ബിഎസ്‌സി, എംഎൽടി/ ഡിഎംഎൽടി. പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ.

റേഡിയോഗ്രഫർ

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ എറണാകുളം മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതിയിൽ റേഡിയോഗ്രഫറുടെ താൽക്കാലിക നിയമനം. യോഗ്യത: അംഗീകൃത ബിഎസ്‌സി (Medical Radiology Technology)/ഫിസിക്സ്, കെമിസ്ടി, ബയോളജി വിഷയങ്ങൾ ഉൾപ്പെട്ട പ്രീഡിഗ്രി/പ്ലസ്ടു, ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷന്റെ 2വർഷ റേഡിയോളജിക്കൽ ടെക്നോളജി ഡിപ്ലോമ. ശമ്പളം: 24,040. അഭിമുഖം ഒക്ടോബ൪ 3നു 11ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ ഹാജരാവുക.

ട്രേഡ് ടെക്നിഷ്യൻ

തിരുവനന്തപുരം നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളജിന്റെ ജനറൽ വർക്ക് ഷോപ്പിൽ കാർപ്പെന്ററി, ഷീറ്റ് മെറ്റൽ, ഫിറ്റിങ്, ടർണിങ് ട്രേഡുകളിൽ ട്രേഡ് ടെക്നിഷ്യൻ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഒക്ടോബർ 3നു 10.30 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ ഓഫിസിൽ ഹാജരാവുക. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ/തത്തുല്യം. 0471–2222935.

ന്യൂറോ ടെക്‌നിഷ്യന്‍

മലപ്പുറം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ന്യൂറോ ടെക്‌നിഷ്യന്‍ ഒഴിവ്. യോഗ്യത: ന്യൂറോ ടെക്‌നോളജി ഡിപ്ലോമ, പാരാമെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷൻ. പ്രായം: 45. അഭിമുഖം ഒക്ടോബര്‍ 3നു 10ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാർഡ് സഹിതം ഹാജരാവുക. 0483–2762037.

ഗെസ്റ്റ് ഇന്‍സ്ട്രക്ടർ

ഇടുക്കി കരുണാപുരം ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഒരു ഗെസ്റ്റ് ഇന്‍സ്ട്രക്ടർ ഒഴിവ്. താല്‍ക്കാലിക നിയമനം. അഭിമുഖം ഒക്‌ടോബര്‍ 4 ന്. യോഗ്യത: സിവില്‍ എന്‍ജിനീയങ്ങിൽ ബി.വോക്/ബിരുദം, ഒരു വര്‍ഷ ജോലിപരിചയം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ് 3 വര്‍ഷ ഡിപ്ലോമ, 2 വര്‍ഷ ജോലിപരിചയം അല്ലെങ്കില്‍ ഡ്രാഫ്റ്റ്സ്മാൻ സിവില്‍ ട്രേഡില്‍ NTC/NAC, 3 വര്‍ഷ ജോലിപരിചയം. ഒക്‌ടോബര്‍ 4 നു 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0486–8291050.

അധ്യാപക പാനൽ

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി പത്താംക്ലാസ്, പത്താംതരം തുല്യതാ, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പൊതു പരീക്ഷകൾക്ക് ചോദ്യപേപ്പർ തയാറാക്കുന്നതിനും മൊഴിമാറ്റം (തമിഴ്, കന്നട) നടത്തുന്നതിനും അധ്യാപകരുടെ പാനൽ തയാറാക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ പരിചയ സമ്പന്നരായ അധ്യാപകർക്കാണ് അവസരം. ഓൺലൈനായി പരീക്ഷാഭവൻ iExaMS പോർട്ടൽ മുഖേന അപേക്ഷിക്കാം.

കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

English Summary:

Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com