ബിരുദമുണ്ടോ? കുടുംബശ്രീയിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും ജോലി നേടാം; അപേക്ഷ ഇപ്പോൾ
Mail This Article
ബിരുദക്കാർക്കുള്ള ഒഴിവുകളാണോ കാത്തിരിക്കുന്നത്? എങ്കിൽ ഈ അവസരം പാഴാക്കേണ്ട. കുടുംബശ്രീയിലും, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകളിലുമുള്ള ഒഴിവുകളിൽ ഉടനെ അപേക്ഷിക്കാം. ഒഴിവുകളും, യോഗ്യതകളുമറിയാം;
തെറപ്പിസ്റ്റ്
എറണാകുളം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്ററിൽ സ്പീച്, ബിഹേവിയർ, ഒക്യുപേഷനൽ തെറപ്പിസ്റ്റ് ഒഴിവ്. അഭിമുഖം ഒക്ടോബർ 5നു 10നു ബ്ലോക്ക് ഓഫിസിൽ. 82819 99192.
അക്കൗണ്ടന്റ്
കണ്ണൂരിൽ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്കുകളിലെ മൈക്രോ എന്റെർപ്രൈസ് റിസോഴ്സ് സെന്ററിൽ അക്കൗണ്ടന്റ് ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: എംകോം, ടാലി. ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായം: 22-45. അപേക്ഷ ഒക്ടോബർ 5നകം ലഭിക്കണം. ഇരിട്ടി ബ്ലോക്ക് പരിധിയിലെ അപേക്ഷകർ മട്ടന്നൂർ നഗരസഭ കുടുംബശ്രീ സിഡിഎസ് ഓഫിസിലും, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ അപേക്ഷകർ ചെറുതാഴം ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫിസിലും അപേക്ഷ നൽകണം.
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടർ
കണ്ണൂർ ജില്ലയിലെ അഴീക്കോട്, തളിപ്പറമ്പ്, പഴയങ്ങാടി, മയ്യില്‍, ശ്രീകണ്ഠാപുരം, കതിരൂര്‍, തലശ്ശേരി പ്രീമെട്രിക് ഹോസ്റ്റലുകളിൽ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്. കരാർ നിയമനം. ശമ്പളം: 12,000. യോഗ്യത: ബിരുദം, ബിഎഡ്. അഭിമുഖം ഒക്ടോബര്‍ 7നു 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫിസില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. 0497–2700596.
വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ
കണ്ണൂർ നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (ഇലട്രിക്കൽ) ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത; ഡിപ്ലോമ (ഇലട്രിക്കൽ). അഭിമുഖം ഒക്ടോബർ 4നു 10 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0497–2871789.
ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍
വയനാട് നെന്മേനി ഗവ. വനിതാ ഐടിഐയില്‍ അരിത്‌മാറ്റിക് കം ഡ്രോയിങ് വിഷയത്തില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. യോഗ്യത: എന്‍ജിനീയറിങ് ബിരുദം, ഒരു വര്‍ഷ ജോലിപരിചയം/ഡിപ്ലോമ, 2വര്‍ഷ ജോലിപരിചയം/എന്‍ടിസി/എന്‍എസി, 3വര്‍ഷ പരിചയം. അഭിമുഖം ഒക്ടോബര്‍ 4നു 11 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0493–6266700.
പ്രോജക്റ്റ് ഡയറക്ടർ
കോഴിക്കോട് ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോജക്റ്റിൽ പ്രോജക്ട് ഡയറക്ടറുടെ ഒരു ഒഴിവ്. കരാർ നിയമനം. യോഗ്യത: സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ 2വര്‍ഷ എംഫിൽ, പിഎച്ച്ഡി/എംഫിൽ, 5 വര്‍ഷ ജോലിപരിചയം. പ്രായം: 50 നു താഴെ. ശമ്പളം: 60,000. അപേക്ഷ ഒക്ടോബര്‍ 5നകം ലഭിക്കണം. വിലാസം: ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളജ് പി ഒ, കോഴിക്കോട്–08. 0495-2359352. www.imhans.ac.in
കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y