ADVERTISEMENT

നല്ലൊരു ജോലിക്കുവേണ്ട യോഗ്യതകളുണ്ട്, കഠിന പ്രയത്നവുമുണ്ട്… എന്നിട്ടും ആഗ്രഹിച്ച ജോലി നേടാൻ കഴിയുന്നില്ലെന്നാണോ? എങ്കിൽ ഈ അവസരങ്ങൾ പാഴാക്കാതിരിക്കാം. അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്, മേട്രൻ, അധ്യാപകർ ഉൾപ്പെടെ നിരവധി ഒഴിവുകളിൽ നിങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

തസ്തികകളും, യോഗ്യതകളും;

സഹായി, പരിഭാഷകർ

വനിതാ ശിശു വികസന വകുപ്പ് കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി സഹായി, പരിഭാഷകർ, ദ്വിഭാഷി, പ്രത്യേക പരിശീലകർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, കാക്കനാട്. 99464 42594.

അക്കൗണ്ടന്റ് കം

ഐടി അസിസ്റ്റന്റ്

വയനാട് കൽപറ്റ ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് താൽക്കാലിക നിയമനം. ഒക്ടോബർ 7നു 10.30ന്. 0493–6202035.

മേട്രൻ കം റസിഡന്റ് ട്യൂട്ടർ

വയനാട് വൈത്തിരി ഗവ. പ്രീമെട്രിക് ആൺകുട്ടികളുടെ ഹോസ്റ്റലിൽ മേട്രൻ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: ബിരുദം, ബിഎഡ്. പുരുഷന്മാർക്ക് അപേക്ഷിക്കാം. ഒക്‌ടോബർ 7നകം കൽപറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷകൾ ലഭിക്കണം. 0493-6208099.

പ്രോജക്ട് അസിസ്റ്റന്റ്

ആലുവ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. ഒക്ടോബർ 10നകം അപേക്ഷ ലഭിക്കണം. 0484–2677142.

അധ്യാപക ഒഴിവ്

കോട്ടയം കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്സ് കോളജിൽ ഫിസിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. അപേക്ഷ ഒക്ടോബർ15നകം ഇമെയിൽ (principalsdc@gmail.com) ചെയ്യുക. അപേക്ഷകർ കോട്ടയം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഒാഫിസിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. 80780 56049.

എറണാകുളം പുത്തൻവേലിക്കര വിസിഎസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി (കംപ്യൂട്ടർ ആപ്ലിക്കേഷൻ) അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 10നു 10 ന്. 94950 20158.

കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

English Summary:

Various Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com