3000 ഒഴിവ്; 'നിയുക്തി' മെഗാ ജോബ് ഫെസ്റ്റ് നാളെ
Mail This Article
കാത്തിരുന്ന അവസരം ഇതാ, 3000 തൊഴിലവസരങ്ങളൊരുക്കി 'നിയുക്തി' മെഗാ ജോബ് ഫെസ്റ്റ് ഒക്ടോബർ 5ന്. കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നേതൃത്വത്തിലുള്ള മേള വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജിൽ രാവിലെ 9 ന് തുടങ്ങും. ഐടി, ഓട്ടമൊബീൽ, ഓഫിസ് അഡ്മിനിസ്ട്രേഷൻ, സെയിൽസ്, എജ്യുക്കേഷൻ, ഹോട്ടൽ മാനേജ്മെന്റ്, ഹെൽത്ത് കെയർ, അക്കൗണ്ടിങ്, മറൈൻ എൻജിനീയറിങ് മേഖലകളിൽ നിന്നുള്ള കമ്പനികൾ പങ്കെടുക്കും. സൗജന്യമായി റജിസ്റ്റർ ചെയ്യാം. സ്പോട്ട് റജിസ്ട്രേഷനുണ്ട്. www.jobfest.kerala.gov.in
0495–2370176.
∙കൊല്ലത്ത് വിവിധ സർക്കാർ വകുപ്പുകളുടെയും മിഷനുകളുടെയും സഹകരണത്തിൽ കരിയർ എക്‌സ്‌പോ പ്ലേസ്‌മെന്റ് ഡ്രൈവ് നടക്കും. കമ്പനികൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ മുഖേന ഓൺലൈനായി റജിസ്റ്റർ ചെയ്യാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ (ഐഐഐസി) ആണ് ജില്ലാതല കരിയർ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.