സർവകലാശാലകളിൽ സെക്യൂരിറ്റി ഗാർഡ്, സോഫ്റ്റ്‌വെയർ ഡെവലപ്പർ, ലാബ് അസിസ്റ്റന്റ് ഒഴിവ്; ഉടൻ അപേക്ഷിക്കാം
Mail This Article
കുസാറ്റ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സെക്യൂരിറ്റി ഗാർഡിന്റെ 10 ഒഴിവ്. കരാർ നിയമനം. പുരുഷന്മാർക്കാണ് അവസരം. യോഗ്യത: ഏഴാം ക്ലാസ്, മിലിറ്ററി/ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്/ബോർഡർ സെക്യൂരിറ്റി ഫോഴ്സ്/സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്/ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ്/ സശസ്ത്ര സീമാ ബൽ സർവീസിൽ 5 വർഷ പരിചയം, മികച്ച ശാരീരിക ക്ഷമത. പ്രായപരിധി: 55. ശമ്പളം: 21,175. ഒാൺലൈൻ അപേക്ഷ ഒക്ടോബർ 21 വരെ. www.cusat.ac.in
എംജി
എംജി സര്‍വകലാശാലയുടെ സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജ്യുക്കേഷനിലെ (സിഡിഒഇ) ഓണ്‍ലൈന്‍ എംബിഎ പ്രോഗ്രാമിൽ അസിസ്റ്റന്‍റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം. നീട്ടിക്കിട്ടാം. യോഗ്യത: 50% മാര്‍ക്കോടെ എംബിഎ, നെറ്റ്/പിഎച്ച്ഡി. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാരല്ലാത്തവര്‍ക്ക് എം.ബി.എയ്ക്ക് 55% മാര്‍ക്കുണ്ടാകണം. പ്രായപരിധി: 45. ശമ്പളം: 47,000. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെ പരിഗണിക്കും. www.mgu.ac.in
∙എംജി സർവകലാശാലയിൽ സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പറുടെ 3 ഒഴിവ്. 6 മാസ താൽക്കാലിക കരാർ നിയമനം. ഒക്ടോബർ 10 നകം അപേക്ഷിക്കണം. www.mgu.ac.in
വെറ്ററിനറി
വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലെ യൂണിവേഴ്സിറ്റി വെറ്ററിനറി ഹോസ്പിറ്റൽ ആൻഡ് ടിവിസിസിയിൽ ലാബ് അസിസ്റ്റന്റ്, അറ്റൻഡന്റ് തസ്തികകളിൽ ഒാരോ ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം ഒക്ടോബർ 8 നു 9 ന്. www.kvasu.ac.in
ഹെൽത്ത്
കേരള യൂണിവേഴ്സിറ്റി ഒാഫ് ഹെൽത്ത് സയൻസസിലെ സെന്റർ ഫോർ ഇ–ലേണിങ്ങിൽ ടെക്നിഷ്യന്റെ ഒരു ഒഴിവ്. താൽക്കാലിക നിയമനം. ഒക്ടോബർ 24 നകം അപേക്ഷിക്കണം. www.kuhs.ac.in
∙കാലിക്കറ്റ് സർവകലാശാലയുടെ സുവോളജി വകുപ്പിലെ പ്രോജക്ടിൽ സ്പെസിമെൻ കളക്ടർ/ടെക്നിക്കൽ ഹെൽപ്പറുടെ ഒരു ഒഴിവ്. കരാർ നിയമനം. പ്രോജക്ട് കാലാവധി 3 വർഷം. ഒക്ടോബർ 7 നകം അപേക്ഷിക്കണം. www.uoc.ac.in