ADVERTISEMENT

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 147 ഒഴിവ്. തുടക്കത്തിൽ ഒരു വർഷത്തേക്കാണു നിയമനം. നീട്ടിക്കിട്ടാം. ഒക്ടോബർ 9 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം:

∙ ബോട്ട് ഒാപ്പറേഷൻ ട്രെയിനി (50): 60% മാർക്കോടെ ഐടിഐ/ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് (2021, 2022, 2023 വർഷങ്ങളിൽ പാസായവരാകണം അപേക്ഷകർ), ജനറൽ പർപസ് റേറ്റിങ് സർട്ടിഫിക്കറ്റ്; 28; 9000.

∙ബോട്ട് ഒാപ്പറേറ്റർ (39): പ്ലസ് ടു അല്ലെങ്കിൽ പത്താം ക്ലാസും ഐടിഐയും; എൻജിൻ ഡ്രൈവർ ക്ലാസ് 2ആൻഡ് സ്രാങ്ക്/മാസ്റ്റർ 3 സർട്ടിഫിക്കറ്റ്, 6 വർഷ പരിചയം; 45; 9200-22,200.

∙അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ (30): പ്ലസ് ടു അല്ലെങ്കിൽ പത്താം ക്ലാസും ഐടിഐയും; മാസ്റ്റർ ക്ലാസ് 3 സർട്ടിഫിക്കറ്റ്, 6 വർഷ പരിചയം; 45; 9200-22,200.

∙ടെർമിനൽ കൺട്രോളർ (12): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ/കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനീയറിങ് ഡിപ്ലോമ, ബിടെക്കുക്കാർക്ക് 3, ഡിപ്ലോമക്കാർക്ക് 5 വർഷ പരിചയം; 35; 10,750-29,000.

∙ഇലക്ട്രിഷ്യൻ (8): ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷനിൽ ഐടിഐ, 3 വർഷ പരിചയം; 45; 8700-21,100.

∙ഫിറ്റർ-മെക്കാനിക്കൽ (3): ഫിറ്റർ/മെക്കാനിക് (റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്) ട്രേഡിൽ ഐടിഐ/ഐടിസി, 3 വർഷ പരിചയം; 45; 8700-21,100.

∙ഫിറ്റർ-എഫ്ആർപി (2): ഐടിഐ/ഐടിസി, 3 വർഷ പരിചയം; 45; 8700-21,100.

∙എൻജിനീയർ- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (2): ബിഇ/ ബിടെക്/ ബിഎസ്‌സി എൻജി. (ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്), 3 വർഷ പരിചയം; 35; 10,750-29,000.

∙ഫ്ലീറ്റ് മാനേജർ- മെയിന്റനൻസ് (1): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ നേവൽ ആർക്കിടെക്ചറിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ, എംഇഒ ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ്ജി), 12 വർഷ പരിചയം; 56; 29,100-54,500. www.kochimetro.org

English Summary:

Kochi Water Metro Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com