ജോലിക്കായുള്ള പരിശ്രമത്തിലാണോ? എങ്കിൽ ഇതാ, കൈനിറയെ അവസരങ്ങൾ; ഒഴിവുകളും, യോഗ്യതകളുമറിയാം
Mail This Article
മികച്ച ജോലിയാണോ ലക്ഷ്യം? എങ്കിൽ അവസരങ്ങളുടെ കാര്യത്തിലും കുറച്ച് 'അപ്ഡേറ്റഡാകാം'. ഒട്ടേറെ സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ അവസരങ്ങൾ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്. കരാർ/താൽകാലിക നിയമനമായാലും മികച്ച ശമ്പളം തന്നെ നിങ്ങളുടെ കൈകളിലേക്കെത്തും. ഒഴിവുകളും, യോഗ്യതകളുമറിയാം;
ലാബ് ടെക്നിഷ്യൻ
എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ലാബ് ടെക്നിഷ്യൻ ഒഴിവ്. പ്രായം: 21–42. യോഗ്യത: ബിഎസ്‌സി എംഎൽടി, ഡിഎംഎൽടി. അഭിമുഖം ഒക്ടോബർ 15നു 10.30ന് മെഡിക്കൽ കോളജിലെ സിസിഎം ഹാളിൽ.
റേഡിയോഗ്രഫർ
എറണാകുളം ഗവ. മെഡിക്കൽ കോളജിൽ റേഡിയോഗ്രഫർ ഒഴിവ്. പ്രായം: 21–42. യോഗ്യത: ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി. അഭിമുഖം ഒക്ടോബർ 16ന് മെഡിക്കൽ കോളജിലെ സിസിഎം ഹാളിൽ.
സ്കിൽഡ് ലേബർ
സംസ്ഥാന ഫിഷറീസ് വകുപ്പിനു കീഴിലെ ജലകൃഷി വികസന ഏജൻസിയുടെ (അഡാക്) ഇടക്കൊച്ചി ഫാമിൽ ഇലക്ട്രിക് ജോലികൾക്കായി സ്കിൽഡ് ലേബർ നിയമനം. പ്രായം: 45 നു താഴെ. യോഗ്യത: പത്താം ക്ലാസ്, ഇലക്ട്രിഷ്യൻ ട്രേഡ് സർട്ടിഫിക്കറ്റ്. അഭിമുഖം ഒക്ടോബർ 15നു 10ന് തേവര അഡാക് സെൻട്രൽ റീജൻ ഓഫിസിൽ. 0484–2665479.
ഹോസ്റ്റൽ മാനേജർ
കൊച്ചിയിലെ യൂത്ത് ഹോസ്റ്റലിൽ മാനേജർ ഒഴിവ്. സായുധ സേനയിൽ നിന്നു വിരമിച്ച ഓഫിസർമാർക്ക് അപേക്ഷിക്കാം. പ്രായപരിധി 35–62. മാനേജരായി നിയമിക്കുന്നയാളിന്റെ ഭാര്യ ഹോസ്റ്റൽ വാർഡനായി പ്രവർത്തിക്കണം. സൗജന്യ താമസം. അപേക്ഷ ഒക്ടോബർ15നകം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ ലഭിക്കണം. 0484-2422239.
അസിസ്റ്റന്റ് എൻജിനീയർ
കാസർകോട് നീലേശ്വരം നഗരസഭയിൽ അസിസ്റ്റന്റ് എൻജിനീയറുടെ ഒഴിവ്. കരാർ നിയമനം. യോഗ്യത: ബിടെക് സിവിൽ (സർക്കാർ/പൊതുമേഖലാ സ്ഥാപനത്തിൽ 3 വർഷ ജോലിപരിചയം, വിരമിച്ചവർ). അഭിമുഖം ഒക്ടോബർ14നു 11നു നഗരസഭാ ഓഫിസിൽ. 0467–2280360.
ട്രേഡ്‌സ്മാൻ
തൃക്കരിപ്പൂർ പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളി ടെക്നിക് കോളജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ട്രേഡ്‌സ്മാൻ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ടിഎച്ച്എൽസി, ഐടിഐ. അഭിമുഖം ഒക്ടോബർ 14നു 10ന് പോളിടെക്നിക് കോളജിൽ. 94977 63400.
അസിസ്റ്റന്റ് പ്രഫസർ
ചീമേനി തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രഫസർ നിയമനം. അഭിമുഖം ഒക്ടോബർ15നു 11ന് പ്രിൻസിപ്പൽ ഓഫിസിൽ. 94956 46060.
കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y