എംജി, കാലിക്കറ്റ്, കൊച്ചി സർവകലാശാലകളിൽ അവസരം; ടെക്നിക്കൽ/റിസർച് അസിസ്റ്റന്റ്, സൂപ്രണ്ട് ഉൾപ്പെടെ ഒഴിവ്
Mail This Article
കാലിക്കറ്റ്, കൊച്ചി, എംജി സർവകലാശാലകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനം.
കാലിക്കറ്റ്
കാലിക്കറ്റ് സർവകലാശാലയുടെ മലപ്പുറം മഞ്ചേരി ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഉറുദു അസിസ്റ്റന്റ് പ്രഫസറുടെ കരാർ നിയമനം. യോഗ്യത: 55% മാർക്കോടെ ഉറുദു പിജി, 55% മാർക്കോടെ എംഎഡ്., നെറ്റ്/പിഎച്ച്ഡി. പ്രായപരിധി: 64. ഒക്ടോബർ 14 വരെ അപേക്ഷിക്കാം. www.uoc.ac.in
എംജി
എംജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ അനലിറ്റിക്കല്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവ്. ഒരു വര്‍ഷ കരാര്‍ നിയമനം. യോഗ്യത: കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രിയിൽ പിജി. പ്രായപരിധി: 36.
∙എംജി സർവകലാശാലയുടെ സ്കൂൾ ഒാഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ റിസർച് പ്രോജക്ടിൽ റിസർച് അസിസ്റ്റന്റിന്റെ ഒരു ഒഴിവ്. പ്രോജക്ട് കാലാവധി 2 വർഷം. ഒക്ടോബർ 16 വരെ അപേക്ഷിക്കാം. www.mgu.ac.in
കുസാറ്റ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഒാഫ് എൻജിനീയറിങ്ങിൽ വർക്‌ഷോപ്പ് സൂപ്രണ്ടിന്റെ ഒരു ഒഴിവ്. കരാർ നിയമനം. ഒാൺലൈനായി ഒക്ടോബർ 26 വരെ അപേക്ഷിക്കാം.
∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഫിസിക്സ് വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ 3 ഒഴിവ്. ഒരു വർഷ കരാർ നിയമനം. 2 വർഷം വരെ നീട്ടിക്കിട്ടാം. ഒാൺലൈൻ അപേക്ഷ നവംബർ 4 വരെ. www.cusat.ac.in
കുഫോസ്
കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ 4 ഒഴിവ്. യങ് പ്രഫഷനൽ I (1), പ്രോജക്ട് അസിസ്റ്റന്റ് (3) തസ്തികകളിലാണ് അവസരം. ഒരു വർഷ കരാർ നിയമനം. നീട്ടിക്കിട്ടാം. ഒക്ടോബർ 21 വരെ അപേക്ഷിക്കാം. www.kufos.ac.in
ഡിജിറ്റൽ
തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ ഒാവർസിയർ–ഇലക്ട്രിക്കൽ തസ്തികയിൽ ഒരു ഒഴിവ്. 6 മാസ കരാർ നിയമനം. ഒരു വർഷം വരെ നീട്ടിക്കിട്ടാം. ഒാൺലൈനായി ഒക്ടോബർ 13 വരെ അപേക്ഷിക്കാം. www.duk.ac.in