ഗ്രാജ്വേറ്റ്/ടെക്നിഷ്യൻ/ട്രേഡ് അപ്രന്റിസ് അവസരങ്ങളിൽ സ്റ്റൈപൻഡോടെ പരിശീലനം, ഇന്നുതന്നെ അപേക്ഷിക്കാം
Mail This Article
ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിന്റെ കൊച്ചി ഉദ്യോഗമണ്ഡലിലെ റെയർ എർത്‌സ് ഡിവിഷനിൽ അപ്രന്റിസിന്റെ 23 ഒഴിവ്. ഒരു വർഷ പരിശീലനം. നവംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, വിഭാഗം, യോഗ്യത:
∙ഗ്രാജ്വേറ്റ് അപ്രന്റിസ് (സിവിൽ, കംപ്യൂട്ടർ, കെമിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ്): ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിടെക്.
∙ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ എൻജിനീയറിങ്): മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
∙ട്രേഡ് അപ്രന്റിസ് (ഫിറ്റർ, വെൽഡർ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഇലക്ട്രിഷ്യൻ, പിഎഎസ്എഎ/സിഒപിഎ): ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.
∙ട്രേഡ് അപ്രന്റിസ് (എൽഎസിപി): ബിഎസ്‌സി കെമിസ്ട്രി/ ബിഎസ്‌സി ഫിസിക്സ്/ ഐടിഐ ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്).
∙പ്രായം: 18-25. അർഹർക്ക് ഇളവ്.
∙സ്റ്റൈപൻഡ്: ചട്ടപ്രകാരം.
ട്രേഡ് അപ്രന്റിസുകാർ https://www.apprenticeshipindia.gov.in ലും ടെക്നിഷ്യൻ/ഗ്രാജ്വേറ്റ് അപ്രന്റിസുകാർ https://nats.education.gov.in ലും റജിസ്റ്റർ ചെയ്തു വേണം അപേക്ഷിക്കാൻ. www.irel.co.in