കുടുംബശ്രീ സിഡിഎസുകളിൽ കോഓർഡിനേറ്റർ, പരീക്ഷ മൂല്യനിര്‍ണയ ക്യാംപിൽ അസിസ്റ്റന്റ്; നിരവധി അവസരങ്ങൾ
Mail This Article
പത്തു മുതൽ പിജി വരെയുള്ള യോഗ്യതക്കാർക്ക് ഇതാ സുവർണാവസരം. കുടുംബശ്രീ സിഡിഎസുകളിൽ കോഒാർഡിനേറ്റർ, ജില്ലാ ആശുപത്രിയിൽ ഒപി കൗണ്ടർ സ്റ്റാഫ് ഉൾപ്പെടെ നിരവധി ഒഴിവുകൾ. കൂടാതെ ഫെലോ, ഇന്റേൺ അവസരങ്ങളും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കുക.
ഒപി കൗണ്ടർ സ്റ്റാഫ്
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടറിൽ ഒപി കൗണ്ടർ സ്റ്റാഫ് ഒഴിവ്. കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം നവംബർ 22നു 10.30ന് ജില്ലാ പഞ്ചായത്ത് ഓഫിസിൽ. 0472-2802262.
ഇന്റേൺ
തിരുവനന്തപുരം ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഒാപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിൽ ഇന്റേൺ ആകാം. അവസാന വർഷ ബിടെക് വിദ്യാർഥികൾക്കാണ് അവസരം. 6 മാസ പരിശീലനം. സ്റ്റൈപൻഡ്: 7500. ഒാൺലൈൻ അപേക്ഷ നവംബർ 18 വരെ. https://icfoss.in
റിസർച് ഫെലോ
കോട്ടയം റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യയിൽ (RRII) സീനിയർ റിസർച് ഫെലോ ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം. ഇന്റർവ്യൂ നവംബർ 20 ന്.
∙യോഗ്യത: കെമിസ്ട്രി/പോളിമെർ കെമിസ്ട്രി/റബർ സയൻസ് ടെക്നോളജിയിൽ പിജി, ജോലി പരിചയം; പ്രായപരിധി: 32; ശമ്പളം: 33,000. www.rubberboard.org.in
കോഓർഡിനേറ്റർ
ഇടുക്കി ജില്ലയിലെ കുടുംബശ്രീയുടെ വിവിധ സിഡിഎസുകളിൽ അനിമേറ്റർ കോഓർഡിനേറ്റർ നിയമനം. പട്ടികവർഗക്കാർക്കാണ് അവസരം. യോഗ്യത: ബിരുദം. ശമ്പളം: പ്രതിദിനം 800 രൂപ. പ്രായം: 18–45. അപേക്ഷ നവംബർ 20നകം ലഭിക്കണം. വിലാസം: ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, കുയിലിമല, സിവിൽ സ്റ്റേഷൻ, പൈനാവ് പിഒ, ഇടുക്കി. 0486-2232223.
ക്യാംപ് അസിസ്റ്റന്റ്
കോഴിക്കോട് മണിയൂര്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിൽ കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റി (KTU) യുടെ പരീക്ഷ മൂല്യനിര്‍ണയ ക്യാംപ് ഓഫിസിൽ ക്യാംപ് അസിസ്റ്റന്റ് ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ബിരുദം/ഡിപ്ലോമ, കംപ്യൂട്ടർ അറിവ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 18 നു 10 ന് കോളജ് ഓഫിസില്‍ ഹാജരാവുക. 0496-2536125.
ടെക്നിഷ്യന്‍
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നിഷ്യന്‍ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം നവംബര്‍ 26നു 10.30ന്. സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0499–4230080.
എച്ച്എസ്ടി ഇംഗ്ലിഷ്
കാസർകോട് വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ കരാര്‍ നിയമനം. അഭിമുഖം നവംബര്‍ 27നു 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫിസില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0499–4256162.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..